ലഖ്‌നൗ: ഉത്തർപ്രദേശിലെ ഷാംലി സ്വദേശിക്ക് കൊവിഡ് എന്ന് തെറ്റായ റിപ്പോർട്ട്. കൊവിഡ് പരിശോധനക്ക് അയച്ച സാമ്പിളുകൾ മാറിയതിനാലാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. മീറത്തിലെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ചയാണിതെന്നും ഒരേ പേരുള്ള രണ്ട് പേരുടെ സാമ്പിളുകൾ മാറുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. പാനിപ്പട്ടിൽ നിന്നും തിരിച്ചെത്തിയതിനെ തുടർന്നാണ് സ്ത്രീയും കുടുംബാംഗങ്ങളും സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചത്. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് സ്‌ത്രീയെയും കുടുംബാംഗങ്ങളെയും ക്വാറന്‍റൈനിലേക്ക് മാറ്റിയിരുന്നു.
ഉത്തർ പ്രദേശ് സ്വദേശിക്ക് കൊവിഡെന്ന് തെറ്റായ റിപ്പോർട്ട്
മീറത്തിലെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ചയാണിതെന്നും ഒരേ പേരുള്ള രണ്ട് പേരുടെ സാമ്പിളുകൾ മാറുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു