ലക്‌നൗ: യുപി നിയമസഭക്ക് മുന്നില്‍ തീകൊളുത്തിയ യുവതി മരിച്ചു. ചൊവ്വാഴ്‌ചയാണ് വിധാന്‍ സഭക്ക് സമീപത്തായി മഹാരാജ്‌ഗഞ്ച് സ്വദേശിയായ അഞ്ജന തിവാരിയെന്ന യുവതി തീകൊളുത്തിയത്. 85 ശതമാനം പൊള്ളലേറ്റ യുവതിയുടെ ജീവന്‍ നിലനിര്‍ത്താനായില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആദ്യഭര്‍ത്താവായ അഖിലേഷ് തിവാരിയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ആസിഫ് എന്നയാളുമായി പ്രണയത്തിലായ യുവതി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മതം മാറിയതിന് ശേഷം യുവതി പേരും മാറ്റിയിരുന്നു. ആസിഫ് ജോലി തേടി സൗദിയില്‍ പോയതിന് ശേഷം ആസിഫിന്‍റെ കുടുംബം ഉപദ്രവിച്ചിരുന്നുവെന്ന് അഞ്ജന ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ സുഖ്‌ദേവ് പ്രസാദിന്‍റെ മകനും കോണ്‍ഗ്രസ് നേതാവുമായ അലോക് പ്രസാദിനെ ലക്‌നൗ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. സ്വയം ജീവനൊടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതിനാണ് അറസ്റ്റ്. സംഭവസമയത്ത് വിധാന്‍ സഭയ്ക്ക് സമീപം അലോക് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.