ചെന്നൈ: കോയമ്പത്തൂർ ജില്ലയിലെ പാലമലൈ വനത്തിനുള്ളിൽ നാല്‍പ്പതുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോട്ടയം സ്വദേശിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ നേത്ര ആശുപത്രിയിലെ ജീവനക്കാരിയായ ഭുവനേശ്വരി പെരിയാനിക്കൻപാളയം ഫോറസ്റ്റ് റേഞ്ചിൽ ട്രക്കിങ്ങിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ ഭുവനേശ്വരിയും സുഹൃത്തുക്കളും ട്രക്കിങ്ങിന് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തമിഴ്‌നാട്ടില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു - തമിഴ് നാട് വനം
കോട്ടയം സ്വദേശിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്

Conclusion: