വിജയവാഡ: സൗഹൃദം നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു . നാഗഭൂഷണം എന്ന യുവാവാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്.വിജയവാഡ കൊവിഡ് കെയർ സെന്‍ററിൽ നഴ്‌സായ പെണ്‍കുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിജയവാഡ സർക്കാർ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരന്തരമായി ശല്യം ചെയ്‌തതിനെ തുടർന്ന് പെണ്‍കുട്ടി നാഗഭൂഷണത്തിനെതിരെ നാല് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നാഗഭൂഷണത്തെ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് എഴുതി വാങ്ങിയിരുന്നു. പരാതി നൽകിയതിന്‍റെ വൈരാഗ്യമാണ് കൊലപാതക്കത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
സൗഹൃദം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി - പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്നു
വിജയവാഡ കൊവിഡ് കെയർ സെന്‍ററിൽ നഴ്‌സായ പെണ്‍കുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ വിജയവാഡ സർക്കാർ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.