അമരാവതി: മസ്‌തിഷ്‌ക മരണം സംഭവിച്ച ഭര്‍ത്താവിന്‍റെ അവയവങ്ങള്‍ സമ്മതം കൂടാതെ ആശുപത്രി അധികൃതര്‍ ജീവാനന്ദന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദാനം ചെയ്‌തെന്ന് ആരോപിച്ച് ഭാര്യ മനുഷ്യാവകാശ കമ്മിഷനേയും ഒഡീഷയിലെ ബെര്‍ബംപൂര്‍ കോടതിയേയും സമീപിച്ചു. ഒഡീഷ സ്വദേശിയായ ഇദ്ദേഹത്തിന് 2016 ലാണ് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് വിശാഖപട്ടണത്തിലെ ഒരു കോര്‍പ്പറേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ മസ്‌തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു.
ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് അപേക്ഷിച്ചപ്പോഴാണ് ഭര്‍ത്താവിന്‍റെ ശരീരത്തില്‍ അവയവങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അറിയുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. അതേസമയം അദ്ദേഹം വിവാഹിതനാണെന്ന് അറിയിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്‍റെ മതാപിതാക്കളുടെ സമ്മതത്തോടെയാണ് അവയവങ്ങള്‍ ദാനം ചെയ്‌തതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.