ന്യൂഡൽഹി: ഗുരുഗ്രാമിൽ യുഎസ് ആർമി തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥയെന്ന വ്യാജേന 60കാരനിൽ നിന്ന് 1.24 കോടി രൂപ തട്ടിയ സ്ത്രീ അറസ്റ്റിൽ. ചക്കർപൂർ ഗ്രാമത്തിലെ മാരുതി വിഹാർ നിവാസിയായ ധീരേന്ദ്ര കുമാറാണ് പൊലീസിൽ പരാതി നൽകിയത്.
തനിക്ക് പൂനം മേക്ക്‌ല എന്ന സ്ത്രീയിൽ നിന്ന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചെന്നും യുഎസ് ആർമി തീവ്രവാദ വിരുദ്ധ വകുപ്പിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞ യുവതി ഇന്ത്യയിൽ ഒരു മരുന്ന് കമ്പനി തുടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും പരാതിക്കാരൻ പറഞ്ഞു. അതിനായി അവർ 8.7 മില്യൺ ഡോളർ അയയ്ക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട്, ജൂൺ 19 മുതൽ മറ്റൊരോൾ കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെടുകയും യുഎസിൽ നിന്ന് ഒരു പെട്ടി കിട്ടിയിട്ടുണ്ടെന്നും അത് ലഭിക്കാൻ പണം നിക്ഷേപിക്കണമെന്നും അറിയിച്ചു. ഓൺലൈൻ വഴിയാണ് പരാതിക്കാരൻ പണം നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.