ETV Bharat / bharat

കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് ആരോപണം; സ്ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചു - ആൾക്കൂട്ടാക്രമണം

മര്‍ദനമേറ്റ സ്ത്രീ കുട്ടിയുടെ മുത്തശിയാണെന്ന് എസ്‌പി നിരജ് കുമാർ ജാദുവാൻ വ്യക്തമാക്കി.

കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് ആൾക്കൂട്ടം സ്ത്രീയെ ആക്രമിച്ചു
author img

By

Published : Aug 28, 2019, 3:08 PM IST

ലഖ്‌നൗ (ഉത്തര്‍പ്രദേശ്): ഗാസിയാബാദിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം സ്ത്രീയെ മര്‍ദിച്ചു. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് ആരോപിച്ചാണ് ക്രൂര മർദനം. സ്ത്രീയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത് പോലെ കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. വീഡിയോയില്‍ കാണുന്നത് കുട്ടിയുടെ മുത്തശിയാണെന്ന് എസ്‌പി നിരജ് കുമാര്‍ ജാദുവാന്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയതും സ്ത്രീയെ മര്‍ദിച്ചതും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Intro:Body:

https://www.etvbharat.com/english/national/state/uttar-pradesh/woman-out-with-her-grandson-thrashed-on-suspicion-of-child-lifting/na20190828141608468

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.