ഡെറാഡൂൺ: ഋഷികേശ് എയിംസില്‍ ഇന്‍റേണായി ജോലി ചെയ്യുന്ന 23കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ 28നാണ് ഇവരില്‍ രോഗ ലക്ഷണം കണ്ടതെന്നും അന്ന് മുതല്‍ നിരീക്ഷണത്തിലായിരുന്നെന്നും നോഡല്‍ ഓഫീസര്‍ മധുര്‍ യൂണിയല്‍ പറഞ്ഞു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏപ്രിൽ 25നും മെയ് ഒന്നിനും ഇടയിൽ ഋഷികേശിൽ എയിംസില്‍ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അഞ്ചാമത്തെ പോസിറ്റീവ് കേസാണിത്. ഉത്തരാഖണ്ഡില്‍ 58 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 37 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.