ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം - ആന്ധ്രാ പ്രദേശ് വാര്‍ത്തകള്‍

സിരിഷ എന്ന യുവതിയാണ് മറ്റൊരു സ്‌ത്രീയുടെ ആക്രമണത്തിനിരയായത്. സിരിഷയുടെ ശരീരത്തിന്‍റെ നാല്‍പ്പത് ശതമാനം ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്

Acid Attack latest news  Andhra Pradesh crime latest news  Crime against Women latest news  ആന്ധ്രാപ്രദേശില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം  ആന്ധ്രാ പ്രദേശ് വാര്‍ത്തകള്‍  ആസിഡ് ആക്രമണം വാര്‍ത്തകള്‍
ആന്ധ്രാപ്രദേശില്‍ യുവതിക്ക് നേരെ ആഡിഡ് ആക്രമണം
author img

By

Published : Dec 5, 2019, 10:11 AM IST

വിശാഖപട്ടണം: ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് നേരെ അസിഡ് ആക്രമണം. വിശാഖപട്ടണത്തിലെ ഗജുവാക്കയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഒരു സ്‌ത്രീയാണ് ആക്രമണം നടത്തിയത്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഒരു സ്വാകാര്യ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് സിരിഷ എന്ന യുവതി ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തിലെത്തിയത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ സാമന്താ നഗര്‍ റോഡില്‍ വച്ചാണ് ആക്രമണം നടന്നത്. പിന്നാലെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സിരിഷ ഓടിയെത്തുകയായിരുന്നു. ശരീരത്തിന്‍റെ നാല്‍പ്പത് ശതമാനം ഭാഗത്ത് പൊള്ളലേറ്റ യുവതി ചികില്‍സയില്‍ തുടരുകയാണ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃഗ ഡോക്‌ടറുടെ കൊലപാതകം അടക്കം സംസ്ഥാനത്ത് അടുത്തിടെയായി സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം വളരെയധികം കൂടുകയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.