ETV Bharat / bharat

ആദിവാസി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ 18 കിലോമീറ്റർ സഞ്ചരിച്ച് അംഗൻവാടി തൊഴിലാളി - അംഗൻവാടി തൊഴിലാളി

അലിഗട്ടിലും ദാദറിലെ കുഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് കൃത്യമായ സംരക്ഷണമോ പ്രസവാനന്തര ശുശ്രൂഷയോ ലഭിക്കാറില്ല. ഇവിടെ നവജാത ശിശുക്കളും അമ്മമാരും മരിക്കുന്നത് പതിവാണ്.

Woman in Maharashtra rows 18 km daily to attend to tribal babies  expecting moms  ആദിവാസി കുട്ടികൾക്ക് പോഷകാഹാരം  അംഗൻവാടി തൊഴിലാളി  Woman in Maharashtra rows
അംഗൻവാടി തൊഴിലാളി
author img

By

Published : Nov 23, 2020, 4:02 PM IST

മുംബൈ: ആദിവാസി ഗ്രാമങ്ങളിലെ ഗർഭിണികൾക്കും കുട്ടികൾക്കും കൃത്യമായ പോഷകാഹരം ഉറപ്പുവരുത്താൻ ദിവസവും 18 കിലോമീറ്റർ വള്ളം തുഴഞ്ഞ് പ്രദേശങ്ങൾ സന്ദർശിക്കുകയാണ് അംഗൻവാടി തൊഴിലാളിയായ റെലു വാസാവെ. അലിഗട്ടിലും ദാദറിലെ കുഗ്രാമങ്ങളിലും താമസിക്കുന്നവർക്ക് കൃത്യമായ സംരക്ഷണമോ പ്രസവാനന്തര ശുശ്രൂഷയോ ലഭിക്കാറില്ല. ഇവിടെ നവജാത ശിശുക്കളും അമ്മമാരും മരിക്കുന്നത് പതിവാണ്. അവർക്ക് ശരിയായ വൈദ്യസഹായവും പോഷണവും നഷ്ടമാകരുത് എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് റെലു പറയുന്നു.

എല്ലാ ദിവസവും വള്ളം തുഴഞ്ഞെത്തുക എളുപ്പമല്ല. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും കൈകൾ വേദനിക്കും. പക്ഷെ അമ്മമാർ പോഷകാഹാരം കഴിക്കേണ്ടത് പ്രധാനമാണ്. കൊവിഡ് സ്ഥിതി മെച്ചപ്പെടുന്നത് വരെ താൻ പ്രവർത്തനം തുടരുമെന്നും റെലു പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.