കൊല്‍ക്കത്ത: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 29കാരിക്കെതിരെ കേസ്. ഐ ഡി ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ പരാതിയില്‍ ഇവര്‍ക്കെതിരെ സൈബര്‍ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചന്ദ്രിമ ഭൗമിക് എന്ന സ്ത്രീക്കെതിരെയാണ് കേസെന്ന് കൊല്‍ക്കത്ത പൊലീസ് ജോയിന്‍റ് കമ്മിഷ്ണര്‍ മുരളീധര്‍ ശര്‍മ പറഞ്ഞു.
സംസ്ഥാനത്ത് ഒരു ഡോക്ടര്‍ക്കോ ആരോഗ്യ പ്രവര്‍ത്തകനോ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യാഗസ്ഥര്‍ പറഞ്ഞു. ഡിക്ടട്ടീവ് ഡിപ്പാര്‍ട്ട്‌മെന്റ് കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയതായും മമതാ ബാനര്‍ജി പറഞ്ഞു.