ന്യൂഡൽഹി: ഡൽഹിയിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ അറസ്റ്റിൽ. സരിക വിഹാറിൽ താമസിക്കുന്ന വേശാഖ ഗുലാത്തി(48)യാണ് അറസ്റ്റിലായത്. മൊഹല്ല മദൻപൂർ ഖാദർ സ്വദേശി വിജയിയാണ് ഇവർക്കെതിരെ പരാതി നൽകിയിത്. അറസ്റ്റിലായ വനിത സരിത വിഹാർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ (എസ്ഡിഎം) കീഴിൽ ജോലി ചെയ്യുന്നുവെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്.
കൊവിഡ് മൂലം സർക്കാർ പുതിയ റിക്രൂട്ട്‌മെന്‍റ് നടത്തിയിട്ടില്ലെന്നും അതിനാൽ ഡൽഹി സർക്കാർ റിക്രൂട്ട്രമെന്‍റിനായി തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അവർ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം പരാതിക്കാരനിൽ നിന്നും യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ ചോദിച്ചു. കൂടാതെ പ്രതിഫലമായി 13,000 രൂപയും വാങ്ങി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം വാങ്ങിയ ശേഷം ഇവർ തന്‍റെ അപ്പോഴുള്ള ജോലി രാജി വെക്കാൻ നിർദ്ദേശം നൽകും. ശേഷം ഇവരിൽ നിന്ന് പണം വാങ്ങി ഇവർക്കാവിശ്യമുള്ള അപ്പോയിൻമെന്‍റ് ലെറ്റർ, ഹോം ഗാർഡിന്‍റെ ഐഡി കാർഡുകൾ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്റ്റന്‍റ് മാനേജർ അക്കൗണ്ട്, ഫിനാൻസ് പോസ്റ്റ് എന്നിവ നൽകുമെന്നും പൊലീസ് പറഞ്ഞു.
പിന്നീട് വിവിധ സ്ഥലങ്ങളിൽ ജോലിക്ക് വരാൻ ആവശ്യപ്പെടും. ചിലരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും അവരിൽ ചിലർ സ്ത്രീയുടെ ഓഫീസിലോ സരിത വിഹാറിലെ വസതിയിലോ ജോലി ചെയ്യാനാകും നിർദേശം. ഇത്തരത്തിൽ പണം തട്ടിയതായി പറഞ്ഞ് ധാരാളം പേർ സമീപിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.