മുംബൈ: നാസിക്കില്‍ ഷോക്കേറ്റ് 45 വയസുകാരിയായ സ്ത്രീ മരിച്ചു. നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. കെട്ടിക്കിടന്ന വെള്ളത്തിലെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് സ്ത്രീ മരിച്ചത്. യശോദ പവാര്‍ എന്ന സ്ത്രീയാണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് റായ്ഗഡ് ജില്ലയിലെ അലിബാഗിന് സമീപം ചുഴലിക്കാറ്റും മഴയും മൂലം മണ്ണിടിഞ്ഞിരുന്നു. 24 മണിക്കൂറിനിടെ റായ്ഗഡ് ജില്ലയില്‍ 144.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് നിരവധി നാശനഷ്ടമാണ് ജില്ലയിലുണ്ടായത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.