ETV Bharat / bharat

ആത്മഹത്യ ശ്രമം: ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

consuming poison following dispute  family dispute  ആത്മഹത്യ ശ്രമം; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം  ആത്മഹത്യ ശ്രമം  കതര്‍ബാഗില്‍ കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ആത്മഹത്യ ശ്രമം; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
author img

By

Published : Mar 16, 2020, 1:02 PM IST

ഭുവനേശ്വര്‍: കതര്‍ബാഗില്‍ കുടുംബത്തിലെ മൂന്ന് പേര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. കതര്‍ബാഗില്‍ രുകിദിഹി ഗ്രാമത്തില്‍ ശനിയാഴ്‌ചയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചഭക്ഷണത്തിന് ശേഷം മൂവരും മദ്യപിച്ചിരുന്നതായും കണ്ടെത്തി. ഇളയ മകന്‍ വീട്ടിലെത്തിയപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബര്‍ല വീര്‍ സുരേന്ദ്ര സായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് 61 വയസുകാരിയായ സ്‌ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിന്‍റെയും മകന്‍റെയും ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി കതര്‍ബാഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അജയ ജെന പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.