ബല്ലിയ : ബിഹാറിലെ വീട്ടിൽ നിന്നും മടങ്ങി വന്ന ഭാര്യക്ക് കൊവിഡാണെന്ന് സംശയിച്ച് ഭാര്യയെ വീട്ടിൽ കയറ്റാതെ ഭര്‍ത്താവ്. കഴിഞ്ഞ ബുധനാഴ്ചയാണ് ബബിത ബിഹാറിലെ തന്‍റെ വീട്ടിൽ നിന്നും ഉത്തര്‍പ്രദേശിലെ ഭര്‍ത്താവിന്‍റെ വീട്ടിൽ എത്തിയത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഗണേഷ് ഇവരെ വീട്ടിൽ കയറുന്നതിൽ നിന്നും തടയുകയായിരുന്നു. തുടര്‍ന്ന് യുവതി സമീപത്തെ ജില്ലാ ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയയായി.
അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ കല്യാണം കഴിഞ്ഞത്. യുവതിയെ വീട്ടിൽ തിരികെ എത്തിക്കുമെന്നും യുവതിക്ക് കൊറോണ വൈറസ് ബാധ ഇല്ലെന്ന് ഭര്‍ത്താവിനെ പറഞ്ഞ് മനസിലാക്കുമെന്നും സിറ്റി പൊലീസ് സ്റ്റേഷൻ ചുമതലയുള്ള വിപിൻ സിംഗ് പറഞ്ഞു.