ലക്‌നൗ: ഉത്തർപ്രദേശിലെ ബാഗൗറയിൽ പുരുഷസുഹൃത്തിന്‍റെ വീട്ടിൽ 21 വയസുകാരിയായ യുവതിയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വളഞ്ഞതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടർന്ന് നാട്ടുകാർ യുവാവിനെ മർദിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ഇരുവരും അയൽവാസികളായിരുന്നുവെന്നും നാട്ടുകാർ വീട് വളഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തെന്നും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.