ETV Bharat / bharat

സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ജീവനോടെ ചുട്ടുകൊന്നു - Uttar Pradesh

ഉത്തർപ്രദേശിലെ ലളിത്‌പൂര്‍ ജില്ലയിലാണ് സംഭവം

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീവനോടെ ചുട്ടുകൊന്നു  സ്ത്രീധനം  ഉത്തർപ്രദേശ്  പീഡനം  ലളിത്പൂർ  നേഹ  Woman burnt alive by in-laws over dowry  Uttar Pradesh  Woman burnt alive by in-laws over dowry in Uttar Pradesh
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീവനോടെ ചുട്ടുകൊന്നു
author img

By

Published : May 26, 2020, 5:24 PM IST

ലഖ്‌നൗ: സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ജീവനോടെ തീ കൊളുത്തി. ഉത്തർപ്രദേശിലെ ലളിത്‌പൂര്‍ ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നേഹ എന്ന യുവതി ചൊവ്വാഴ്ചയാണ് മരിച്ചത്. മഹ്‌റോണി ടൗൺ നിവാസിയായ സന്തോഷ് ഭോഡാലെയുടെ മകൾ നേഹയെ ആസാദ് തിവാരിയാണ് വിവാഹം കഴിച്ചത്. തിങ്കളാഴ്ച രാത്രി ദമ്പതികൾ തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ വഴക്കുണ്ടായി. ആസാദ് കൂടുതൽ പണം ആവശ്യപ്പെട്ടതാണ് വഴക്കിന് ഇടയാക്കിയത്. തുടർന്ന് ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് യുവതിയെ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തുകയായിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി മകളെ ഭർത്താവ് പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ എല്ലാവരും ഇപ്പോൾ ഒളിവിലാണ്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.