ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; ഡബ്ല്യുഎംസിസി യോഗം ഇന്ന് - പീപ്പിൾസ് ലിബറേഷൻ ആർമി

സർക്കാർ-സൈനിക തല ചർച്ചകൾക്ക് ശേഷവും കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടാന്‍ ചൈന തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്

WMCC meeting  India-China border affairs  Working Mechanism for Consultation and Coordination  India-China clash  ഇന്ത്യ-ചൈന സംഘർഷം  ഡബ്ല്യുഎംസിസി യോഗം ഇന്ന്  പീപ്പിൾസ് ലിബറേഷൻ ആർമി  വർക്കിങ്ങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷൻ
ഡബ്ല്യുഎംസിസി
author img

By

Published : Jul 24, 2020, 10:48 AM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷന്‍റെ (ഡബ്ല്യുഎംസിസി) യോഗം ഇന്ന് നടക്കും. പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) 40,000 സൈനികരെ തുടർച്ചയായി പിൻവലിച്ചതിനാൽ നിയന്ത്രണ രേഖയിലെ (എൽ‌എസി) സ്ഥിതിഗതികൾ വഷളാകില്ലെന്നാണ് സൂചന.

അതേസമയം സർക്കാർ-സൈനിക തല ചർച്ചകൾക്ക് ശേഷവും കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടാന്‍ ചൈന തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന കോർപ്സ് കമാൻഡർ അവസാന ഘട്ട ചർച്ചകൾക്കും പിരിച്ചുവിടൽ നടപടികൾക്കും നിലവിലെ സാഹചര്യത്തിൽ നിന്ന് പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ഫിംഗർ 5 പ്രദേശത്ത് നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാൻ ശ്രമിക്കുന്ന ചൈന പ്രദേശത്ത് നിന്ന് സ്ഥിരമായ സ്ഥലത്തേക്ക് മടങ്ങാനും വിമുഖത കാണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, കിഴക്കൻ ലഡാക്ക് മേഖലയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളായ ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര പോസ്റ്റ് ഏരിയ എന്നിവിടങ്ങളിൽ ചൈന വലിയ തോതിൽ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. ജൂലൈ 14-15 തീയതികളിൽ കോർപ്സ് കമാൻഡർ-ലെവൽ ഓഫീസർമാർ തമ്മിലുള്ള അവസാന കൂടിക്കാഴ്ചയിൽ, ഇരുവിഭാഗവും സൈനികരെ പിൻവലിക്കുമെന്ന് ധാരണയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.