ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 86,508 പുതിയ കൊവിഡ് രോഗികളും 1,129 മരണങ്ങളും. ഇന്ത്യയിലെ കൊവിഡ് -19 കേസുകളുടെ എണ്ണം വ്യാഴാഴ്ച 57,32,519 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതില്‍ 9,66,382 സജീവ കേസുകളും ഉൾപ്പെടുന്നു. 46,74,988 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് മരണസംഖ്യ 33,886 ആണ്.
2,73,883 സജീവ കേസുകളോടെ മഹാരാഷ്ട്രയാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ച സംസ്ഥാനം. കര്‍ണാടകയാണ് പട്ടികയില്‍ രണ്ടാമത്. 94,671 സജീവ കേസുകളാണ് കർണാടകയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 8,266 ആണ്. ആന്ധ്രയിൽ 70,357 സജീവ കേസുകളുണ്ട്. 5,506 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം, സെപ്റ്റംബർ സെപ്റ്റംബര്‍ 23 വരെ രാജ്യത്ത് പരീക്ഷിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 6,74,36,031 ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ബുധനാഴ്ച അറിയിച്ചു.