ETV Bharat / bharat

ഇന്ത്യയിലെ കൊവിഡ് ബാധിതർ 69 ലക്ഷം പിന്നിട്ടു

author img

By

Published : Oct 9, 2020, 10:49 AM IST

രാജ്യത്ത് നിലവിൽ 8,93,592 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്

ഇന്ത്യയിലെ കൊവിഡ് രോഗികൾ വർധിക്കുന്നു  ന്യൂഡൽഹിയിലെ കൊവിഡ് കൂടുന്നു  കൊവിഡ് ബാധിതർ 69 ലക്ഷം പിന്നിട്ടു  രാജ്യത്ത് നിലവിൽ 8,93,592 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്  59,06,070 പേർ ഇതുവരെ രോഗമുക്തി നേടി  964 കൊവിഡ് മരണം  70,496 new covid cases in india  COVID-19 tally crosses 69-lakh mark  India's covid death raised to 1,06,490  964 new covid death
ഇന്ത്യയിലെ കൊവിഡ് ബാധിതർ 69,06,152 കടന്നു

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 70,496 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 69,06,152 ആയി. 24 മണിക്കൂറിനുള്ളിൽ 964 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ 8,93,592 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 59,06,070 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 1,06,490 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്‌ട്രയിൽ നിലവിൽ 2,42,438 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് 39,430 പേർ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ 12,12,016 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കർണാടകയിൽ നിലവിൽ 1,17,162 സജീവ കൊവിഡ് രോഗികളുണ്ട്. സംസ്ഥാനത്ത് ഇതുവരെ 5,52,519 പേർ രോഗമുക്തി നേടി. ഡൽഹിയിൽ 2,72,948 പേർ രോഗമുക്തി നേടിയെന്നും 5,653 പേർ കൊവിഡ് ബാധിച്ച് മരണപ്പെട്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മൂന്ന് ആഴ്‌ചക്കുള്ളിൽ പുതിയ കൊവിഡ് രോഗികളിൽ കുറവ് കാണിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.