ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,722 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 78,003 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്ത് 49,219 സജീവ കേസുകളാണ് ഉള്ളത്. 26,235 രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്.
ഇന്നലെ 134 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,549 ആയി.
25,922 കൊവിഡ് കേസുകളിൽ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം.
ഗുജറാത്തിൽ 9,267 കേസുകളും തമിഴ്‌നാട്ടിൽ 9,227 കേസുകളും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.