ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,879 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ നിരക്കാണിത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതർ 7,67,296 ആയി. 487 കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 21,129 കടന്നു. നിലവിൽ 2,69,789 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 4,76,378 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 2,23,724 ആയി. 9,448 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 91,084 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 1,23,192 പേർ രോഗമുക്തി നേടി. തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,350 ആയി. ഡൽഹിയിൽ ഇതുവരെ 1,04,864 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ എട്ട് വരെ 1,07,40,832 കൊവിഡ് പരിശോധകൾ നടത്തിയെന്നും 2,67,061 കൊവിഡ് പരിശോധനകളാണ് ഇന്നലെ മാത്രം നടത്തിയതെന്നും ഐസിഎംആർ അറിയിച്ചു.