ETV Bharat / bharat

വാദം കേള്‍ക്കുന്നതിനായി അധിക മുറികള്‍ അനുവദിച്ച് സുപ്രീംകോടതി

10-ാം നമ്പര്‍ മുറിയോട് ചേര്‍ന്നാണ് അധികമുറികള്‍ അനുവദിച്ചത്. 15 വാദ മുറികളാണ് സുപ്രീംകോടതിയിലുള്ളത്.

വാദം കേള്‍ക്കുന്നതിനായി രണ്ട് അധിക മുറികള്‍ അനുവദിച്ച് സുപ്രീംകോടതി ഉത്തരവ്
author img

By

Published : Sep 20, 2019, 8:39 AM IST

ന്യൂഡല്‍ഹി: സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്‌ത പുതിയ ജഡ്‌ജിമാരുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതോടെ വാദം കേള്‍ക്കുന്നതിനായി രണ്ട് അധിക കോടതി മുറികള്‍ അനുവദിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഉത്തരവ്.

ഉത്തരവ് പ്രകാരം 10-ാം നമ്പര്‍ മുറിയോട് ചേര്‍ന്നാണ് അധികമുറികള്‍ അനുവദിച്ചത്. 15 വാദ മുറികളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ് (കേരള), വി. രാമസുബ്രഹ്മണ്യൻ (ഹിമാചൽ പ്രദേശ്), കൃഷ്ണ മുരാരി (പഞ്ചാബ്-ഹരിയാന) എസ്. രവീന്ദ ഭട്ട് (രാജസ്ഥാൻ) എന്നിവരാണ് നിയമനം ലഭിച്ച പുതിയ ജഡ്‌ജിമാര്‍. ഇതോടെ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാരാകും.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/with-centre-clearing-names-of-4-new-judges-sc-creates-2-additional-court-rooms/na20190920024013216

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.