ഹൈദരാബാദ്: തെലങ്കാനയിൽ വെള്ളിയാഴ്ച 40 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1,454 ആയി. 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 959 ആയി. നിലവിൽ 461 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് തെലങ്കാന ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ അറിയിച്ചു.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരാണ്. ബാക്കി ഏഴ് പേർ അതിഥി തൊഴിലാളികളാണ്.