ബെംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബെംഗളൂരുവിലുണ്ടായ കലാപത്തില്‍ അക്രമികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. സുപ്രീംകോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാര നിര്‍ണയ കമ്മിഷനെ നിയമിക്കാന്‍ ഹൈക്കോടതിയെ സമീപിക്കും. കേസിന്‍റെ വിചാരണ വേഗത്തിലാക്കാന്‍ മൂന്നംഗ പ്രത്യേക പ്രോസിക്യൂട്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ലാപം നടന്ന കെ.ജി ഹള്ളിയിലും ഡി.ജി ഹള്ളിയിലും പൊതു-സ്വകാര്യ മുതലുകള്‍ക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പിടിയിലായവര്‍ക്കെതിരെ കേസെടുത്തത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
ഇതിനിടെ കലാപത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അല്‍-ഹിന്ദ് അംഗമായ സമിയുദ്ദിനാണ് പിടിയിലായത്. ഇയാള്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രുദ്രേഷ് കുമാറിന്‍റെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച മാത്രം 35 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം 340 ആയി.