ETV Bharat / bharat

കേന്ദ്രഭരണത്തില്‍ നിന്ന് മാറുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള - Will not contest Assembly polls in J and K

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രത്യേക പദവി റദ്ദാക്കുന്നതിനെ ന്യായീകരിക്കുന്നതിന് നിരവധി കാരണങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അവയൊന്നും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള  ഒമർ അബ്ദുള്ള  Will not contest Assembly polls in J and K  Omar Abdullah
ഒമർ അബ്ദുള്ള
author img

By

Published : Jul 27, 2020, 3:30 PM IST

ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിനെ കേന്ദ്രഭരണ പദവിയിലേക്ക് താഴ്ത്തിയതിൽ അസ്വസ്ഥത പ്രകടിപ്പിച്ച മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി. അടൽ ബിഹാരി വാജ്‌പേയി സർക്കാരിലെ മുൻ കേന്ദ്രമന്ത്രിയായിരുന്ന ഒമർ തന്‍റെ പാർട്ടിയായ നാഷണൽ കോൺഫറൻസിനും (എൻസി) ജമ്മു കശ്മീരിലെ ജനങ്ങൾക്കും വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രത്യേക പദവി റദ്ദാക്കുന്നതിനെ ന്യായീകരിക്കുന്നതിന് നിരവധി കാരണങ്ങൾ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അവയൊന്നും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങളുടെ പാർട്ടി ജനാധിപത്യത്തിലും സമാധാനപരമായ എതിർപ്പിലും വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ഭീകരത അവസാനിപ്പിക്കുമെന്നാണ് കേന്ദ്ര വാദമെങ്കിലും ജമ്മു കശ്മീരിൽ അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് സർക്കാർ നിരന്തരം സുപ്രീം കോടതിയെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.