ചിന്ദ്വാര : ബിജെപി നേതാക്കള്‍ക്ക് നേരെ ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ വിജയ് ചൗറ. എന്തിനും തയ്യാറാണെന്നും നിങ്ങള്‍ വെടിവെച്ചു കൊന്നാലും തങ്ങള്‍ പിന്‍മാറില്ലെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍ വീഡിയോയുടെ ആധികാരികതയെക്കുറിച്ചോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ വ്യക്തമല്ല. "ബിജെപിയിൽ നിന്നുള്ളവരേ, ഞങ്ങൾ എല്ലാത്തിനും തയ്യാറാണ്. ഞങ്ങൾ കോൺഗ്രസുകാരാണ്, ഞങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. നിങ്ങൾ അധികാരത്തിൽ തുടരാനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു. നിങ്ങള്‍ കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്നു? കോൺഗ്രസിൽ നിന്നുള്ള ആരും ഇത് ഇനി സഹിക്കില്ല. ബിജെപിയിൽ നിന്നുള്ള ആളുകൾ, നിങ്ങൾ ഏതെങ്കിലും കോൺഗ്രസുകാരന് നേരെ വിരൽ ഉയർത്താൻ ശ്രമിക്കുന്ന ദിവസം, ഞങ്ങള്‍ എന്ത് ചെയ്യാനും മടിക്കില്ല.'' എംഎല്‍എ പറഞ്ഞു.
ഛത്രപതി ശിവജിയുടെ ഫോട്ടോയുള്ള ഫ്ലക്സ് പ്രദേശവാസികള്‍ നീക്കം ചെയ്തത് ഈ മാസം ആദ്യം വിവാദമായിരുന്നു. കോണ്‍ഗ്രസ് രാജ്യത്തെ അപമാനിച്ചുവെന്നാണ് സംഭവത്തില്‍ ബിജെപിയുടെ പ്രതികരണം. സംഭവത്തില്‍ മുഖ്യമന്ത്രി കമൽനാഥ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.