ന്യൂഡൽഹി: പി.എം കെയർ ഫണ്ടിലേക്ക് സംഭാവന ചെയ്‌തവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. എന്തുകൊണ്ട് സംഭാവന ചെയ്‌തവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും ട്രസ്റ്റികൾ ഭയക്കുന്നത് എന്തിനാണെന്നും ചിദംബരം ചോദിച്ചു. 2020 മാർച്ച് 26നും 31നും ഇടയിലെ അഞ്ച് ദിവസത്തിനുള്ളിൽ 3,076 കോടി രൂപയാണ് ഫണ്ടിന് ലഭിച്ചതെന്ന് പി.എം കെയർ ഫണ്ടിൻ്റെ ഓഡിറ്റർമാർ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോപണങ്ങളുമായി ചിദംബരം രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ ഒരു പരിധിക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ എൻ.ജി.ഒകളും മറ്റ് ട്രസ്റ്റുകളും ബാധ്യസ്ഥരാണ്. പിഎം കെയർ ഫണ്ടിൻ്റെ ചുമതലയുള്ളത് പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവർക്കാണ്.