ജനീവ: കൊവിഡ് വൈറസ് പകർച്ചവ്യാധി മൂലം എബോള, മെനിഞ്ചൈറ്റിസ്, മീസിൽസ്, പോളിയോ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനേഷൻ പ്രോഗ്രാമുകൾ അപകടത്തിലെന്ന് ലോകാരോഗ്യ സംഘടനയും യുനിസെഫും വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. 68 രാജ്യങ്ങളിലെ വാക്സിൻ പ്രോഗ്രാമുകൾക്ക് തടസം സൃഷ്ടിക്കുന്നതിനാൽ ഒരു വയസ്സിന് താഴെയുള്ള 80 ദശലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. രോഗപ്രതിരോധ ഡാറ്റ ലഭ്യമായ 129 രാജ്യങ്ങളിൽ പകുതിയിലധികം രാജ്യങ്ങളിലും മാർച്ച് ഏപ്രിൽ മാസങ്ങളിൽ വാക്സിനേഷൻ പ്രക്രിയ നടക്കേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്-19 സമയത്ത് എങ്ങനെ പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങൾ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ച് അടുത്ത ആഴ്ച രാജ്യങ്ങൾക്ക് ഉപദേശം നൽകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
വാക്സിനേഷൻ പ്രോഗ്രാമുകൾ അപകടത്തിലെന്ന് ലോകാരോഗ്യ സംഘടന - യുനിസെഫ്
68 രാജ്യങ്ങളിലെ വാക്സിൻ പ്രോഗ്രാമുകൾക്ക് തടസപ്പെട്ടതിനാല്‍ ഒരു വയസ്സിന് താഴെയുള്ള 80 ദശലക്ഷം കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.