ETV Bharat / bharat

നമ്മുടെ മൗലികാവകാശങ്ങള്‍ ആര് സംരക്ഷിക്കും? - സുപ്രീം കോടതി

സുപ്രീം കോടതിയിൽ 1952ലെ ഒരു കേസില്‍ അഞ്ചംഗ ഭരണഘടന ട്രിബ്യൂണല്‍ ഇങ്ങിനെ വ്യക്തമാക്കുകയുണ്ടായി. “വിമര്‍ശനത്തെ വായ് മൂടി കെട്ടി കൊണ്ട് ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ കോടതികള്‍ക്ക് കഴിയുകയില്ല.''

Who protects our fundamental rights?  fundamental rights  supreme court  newdelhi  ന്യൂഡൽഹി  സുപ്രീം കോടതി  മൗലിക അവകാശങ്ങൾ
നമ്മുടെ മൗലികാവകാശങ്ങള്‍ ആര് സംരക്ഷിക്കും?
author img

By

Published : Sep 6, 2020, 4:28 PM IST

“രാജ്യത്തുടനീളമുള്ള കോടതികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തീർച്ചയായും സംരക്ഷിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനായി സര്‍ക്കാരുകള്‍ കൊണ്ടു വരുന്ന നിയമ നിര്‍മാണങ്ങളെയും നടപടികളെയും റദ്ദാക്കുക എന്നുള്ളത് കോടതികളുടെ പ്രാഥമിക കര്‍ത്തവ്യമാണ്'' എന്ന് 36 വര്‍ഷം മുന്‍പ് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി. ഭരണ ഘടനയുടെ അന്തസത്ത ഉയര്‍ത്തി പിടിച്ചു കൊണ്ടാണ് കോടതി ഈ ഉത്തരവ് ഇറക്കിയത്. എന്നാല്‍ തങ്ങള്‍ സ്വയം പ്രഖ്യാപിച്ച ഈ ആദര്‍ശത്തെ നിര്‍ജ്ജീവമാക്കി മാറ്റിയിരിക്കുന്നു. നീതിന്യായ വ്യവസ്ഥക്കെതിരെ ട്വീറ്റ് ചെയ്‌തതിന്‍റെ പേരില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി ശിക്ഷിക്കുകയാണുണ്ടായത്.

“ന്യായയുക്തമായ വിമര്‍ശനവും, വ്യവസ്ഥയുടെ ബഹുമാന്യതയെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമവും തമ്മില്‍ വ്യത്യാസമുണ്ട്'' എന്നുള്ള സുപ്രീം കോടതിയുടെ പരാമര്‍ശം നൂറു ശതമാനം ശരി തന്നെയാണ്. എന്നാല്‍ “നീതി ന്യായ വ്യവസ്ഥയുടെ ബഹുമാന്യത ഒരു പറ്റം ട്വീറ്റുകളിലൂടെയുള്ള വിമര്‍ശനം മൂലം ഒലിച്ചു പോകാന്‍ തക്കവണ്ണം ദുര്‍ബലമാണോ'' എന്ന ചോദ്യവും ഇവിടെ ഉയരുന്നു. 1952ലെ ഒരു കേസില്‍ അഞ്ചംഗ ഭരണഘടന ട്രിബ്യൂണല്‍ ഇങ്ങിനെ വ്യക്തമാക്കുകയുണ്ടായി. “വിമര്‍ശനത്തെ വായ് മൂടി കെട്ടി കൊണ്ട് ജനങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ കോടതികള്‍ക്ക് കഴിയുകയില്ല.'' ഒരേ സമയം നീതി ന്യായ വ്യവസ്ഥയുടെയും കോടതികളുടെയും അന്തസ്സ് ഉയര്‍ത്തി പിടിക്കേണ്ടതിന്‍റെയും, ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തെ നിബന്ധനകളേതുമില്ലാതെ അംഗീകരിക്കേണ്ടതിന്‍റെയും ആവശ്യമുണ്ട്.

വിശാല മനസോടെയും സമതുലിതവുമായ പ്രതികരണങ്ങളിലൂടെയും കോടതികള്‍ക്ക് തീര്‍ച്ചയായും തങ്ങളുടെ അന്തസും അഭിമാനവും വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 1978ലെ ഒരു കേസില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇങ്ങിനെ വിധിയെഴുതുകയുണ്ടായി. “ആന (ഇവിടെ നീതി ന്യായ വ്യവസ്ഥ) ചന്തത്തോടെ നടന്നു നീങ്ങി തുടങ്ങുമ്പോള്‍ നായ്ക്കള്‍ കുരയ്ക്കും. അത്തരം വില കുറഞ്ഞ വിമര്‍ശനങ്ങളോട് എല്ലായ്‌പ്പോഴും ഇങ്ങിനെ പ്രതികരിച്ചു കൊണ്ടിരിക്കരുത് നമ്മള്‍.'' മൂല്‍ഗവോങ്കറുടെ തത്വങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉദാത്തമായ ആദര്‍ശങ്ങള്‍ നീതി ന്യായ വ്യവസ്ഥക്ക് ഇപ്പോള്‍ ബോധോദയങ്ങളായി തീരേണ്ടതുണ്ട്.

ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് 1926ലാണ് കോടതി അലക്ഷ്യ നിയമം നടപ്പില്‍ വരുത്തുന്നത്. 1949ല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അത് കൂട്ടി ചേര്‍ത്തതിന്‍റെ പശ്ചാത്തലത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ അവസ്ഥയെ കുറിച്ച് നിയമ നിര്‍മാണ സഭയില്‍ ഒരു ചര്‍ച്ച നടക്കുകയുണ്ടായി. ജഡ്‌ജിമാര്‍ തന്നെ നിയമം നടപ്പാക്കുന്നവരും ഇരകളും ആകുമ്പോള്‍ കോടതി അലക്ഷ്യ നിയമങ്ങള്‍ എപ്പോഴും ദുരുപയോഗപ്പെടുത്തുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണിയായി അത് മാറുകയും ചെയ്യുന്നു എന്ന വസ്‌തുത മുന്നിലുണ്ടായിട്ടും നീതി ന്യായ വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പ് എന്ന പരമോന്നതമായ ആദര്‍ശം എപ്പോഴും ഉയര്‍ത്തി പിടിച്ച് പോന്നു. കോടതി അലക്ഷ്യ അധികാരങ്ങളും അവയുടെ പ്രയോഗ ക്രമങ്ങളും മുന്നോട്ട് വെച്ചു കൊണ്ട്, കോടതി അലക്ഷ്യ കേസുകളില്‍ കോടതിയേയും സത്യത്തേയും നിയമഭേദഗതി വഴി സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് 1971ല്‍ ഒരു പുതിയ നിയമം നടപ്പാക്കപ്പെട്ടു എങ്കിലും, അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ന്നും വിലമതിക്കപ്പെടാതെ പോന്നു.

സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ജസ്റ്റിസ് എ എസ് ആനന്ദ് പറഞ്ഞത് പൊതു ജനങ്ങളുമായി ബന്ധപ്പെട്ട സമിതികളുടെ (സര്‍ക്കാര്‍ ഓഫീസുകള്‍) ഉത്തരവാദിത്തങ്ങള്‍ കൊണ്ടു നടക്കുന്നവര്‍ പൊതു ജനങ്ങളുടെ മുന്നില്‍ ഉത്തരം പറയുവാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു. അത്തരം നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടതോടു കൂടി അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ 19( 2) ആം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ഭരണഘടന പുനരവലോകന കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. 1992ല്‍ വിദ്വേഷത്തോടെയുള്ള ലക്ഷ്യം ഇല്ലാതെ വിമര്‍ശിക്കുവാനുള്ള തന്‍റെ അവകാശം ഒരാള്‍ ന്യായയുക്തമായി പ്രയോഗിക്കുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ കോടതി അലക്ഷ്യ കേസിലെ പ്രതിയെ കോടതി അലക്ഷ്യം നടത്തിയതിന് കുറ്റക്കാരനായി കാണാന്‍ പാടില്ല എന്ന് 1992ല്‍ ഓസ്‌ട്രേലിയയിലെ കോടതി ഉത്തരവിടുകയുണ്ടായി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു തടസമാണെന്ന് കണ്ട് 2013ല്‍ ബ്രിട്ടന്‍ കോടതി അലക്ഷ്യ നിയമം റദ്ദാക്കി. 2016ല്‍ ബ്രക്‌സിറ്റിൽ വിധി പറഞ്ഞ മൂന്ന് ജഡ്‌ജിമാരെ “ജനങ്ങളുടെ ശത്രുക്കള്‍'' എന്ന് ഡെയ്‌ലി മെയില്‍ എന്ന പത്രം വിമര്‍ശിച്ചു എങ്കിലും പക്വമതികളായ അവിടത്തെ നീതി ന്യായ വ്യവസ്ഥ അതിനെ കോടതി അലക്ഷ്യമായി കണക്കാക്കിയില്ല. നീതി ന്യായ വ്യവസ്ഥക്ക് ഭീഷണിയായി മാറുമ്പോള്‍ മാത്രം ഈ ആയുധം പുറത്തെടുക്കുവാനുള്ള ദയാ വായ്‌പോടെയുള്ള പക്വത തീര്‍ച്ചയായും കോടതികളുടെ അന്തസ് ഉയര്‍ത്തുകയേ ഉള്ളൂ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.