ETV Bharat / bharat

പ്രതികളോട് പൊറുക്കണമെന്ന് ഇന്ദിര ജയ്‌സിങ്; ക്ഷമിക്കാൻ പറയാൻ ഇന്ദിര ജയ്‌സിങ് ആരെന്ന് നിര്‍ഭയയുടെ അമ്മ - ഇന്ദിര ജയ്‌സിങ് ആശാ ദേവി

മകളെ ബലാത്സംഗം ചെയ്ത പ്രതികളോട് ക്ഷമിക്കണമെന്ന് നിർദേശിച്ചതിന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങിനെതിരെ നിർഭയയുടെ അമ്മ ആശാ ദേവി രംഗത്ത് .

Asha Devi  Sonia Gandhi  Nirbhaya  Indira Jaising  നിര്‍ഭയ  നിര്‍ഭയയുടെ അമ്മ  മകളെ ബലാത്സംഗം ചെയ്തു കൊന്നവരോട് ക്ഷമിക്കാൻ പറയാൻ ഇന്ദിര ജയ്‌സിങ് ആരാണെന്ന് നിര്‍ഭയയുടെ അമ്മ  ആശാ ദേവി  മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്  ഇന്ദിര ജയ്‌സിങ് ആശാ ദേവി  ബലാത്സംഗം
നിര്‍ഭയയുടെ അമ്മ
author img

By

Published : Jan 18, 2020, 12:31 PM IST

ന്യൂഡല്‍ഹി: പ്രതികളോട് പൊറുക്കണമെന്ന് പറയാൻ ഇന്ദിര ജയ്‌സിങ് ആരാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. മകളെ ബലാത്സംഗം ചെയ്ത് കൊന്നവരോട് ആശാ ദേവി ക്ഷമിക്കണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആശാ ദേവിയോട് ട്വീറ്റ് വഴി അഭ്യര്‍ത്ഥിച്ചത്. രാജ്യം മുഴുവൻ പ്രതികളെ തൂക്കിലേറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്ദിര ജയ്‌സിങ്ങിനെ പോലെയുള്ളവര്‍ കാരണമാണ് ഇരകള്‍ക്ക് നീതി ലഭിക്കാത്തതെന്നും ആശാ ദേവി പറഞ്ഞു.

ആശാ ദേവി സോണിയാ ഗാന്ധിയെ മാതൃകയാക്കണമെന്നും നളിനിക്ക് മാപ്പ് കൊടുത്തതുപോലെ പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നുമായിരുന്നു ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയില്‍ നിരവധി തവണ ഇന്ദിരയെ കണ്ടിട്ടുണ്ടെന്നും ഒരു തവണ പോലും തന്നോട് ക്ഷേമം അന്വേഷിക്കാത്ത വ്യക്തിയുമാണ് ഇന്ദിരയെന്നും അവര്‍ പറയുന്നത് താൻ എന്തിന് കേള്‍ക്കണമെന്നും ആശാദേവി ചോദിച്ചു. ബലാത്സംഗം ചെയ്തവരെ സഹായിച്ചാണ് ഇന്ദിരയെ പോലെയുള്ളവര്‍ ജീവിക്കുന്നത്. അതുകൊണ്ടാണ് ഇതേപോലെയുള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതെന്നും ആശാ ദേവി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.