ഹൈദരാബാദ്: രാഷ്ട്രീയം കള്ളന്മാരുടെയും റൗഡികളുടെയും അവസാന ആശ്രയമാണെന്നാണ് പ്രശസ്‌ത ബ്രിട്ടീഷ് നാടകകൃത്ത് ജോർജ്ജ് ബെർണാഡ് ഷായുടെ നിരീക്ഷണം. കക്ഷി രാഷ്ട്രീയം കളിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാർ രാജ്യത്തെ പ്രധാന രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുമ്പോഴെല്ലാം ഈ നിരീക്ഷണം ശരിയാണെന്ന് ആവർത്തിച്ചു തെളിയിക്കപ്പെടുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇന്ത്യൻ ഭരണഘടന അനുസരിക്കണമെന്ന് ജനങ്ങളുടെ പ്രാതിനിധ്യ നിയമത്തിലെ ആർട്ടിക്കിൾ 29 ൽ പറയുന്നു. ഭൂരിപക്ഷം സീറ്റുകളും നേടിയ പാർട്ടികൾ ഭരണഘടനാപരമായി ഭരിക്കുമെന്ന് സത്യം ചെയ്യണം. ഇന്ന് ജനാധിപത്യം അക്ഷരാർഥത്തിൽ ഒരു വിൽപന ചരക്കായി മാറിയിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം ജനാധിപത്യം ഒരു വിൽപന ചരക്കായി മാറിയതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്.
"അധികാരത്തിൽ തുടരാൻ ഞങ്ങൾ ഒരിക്കലും അഴിമതിയിലേക്കും അധാർമിക നടപടികളിലേക്കും പോകില്ല. അധികാരം നേടുന്നതിനായി ഞങ്ങളുടെ ആത്മാക്കളെ വിൽക്കാനോ പണയം വെയ്ക്കാനോ ഉദ്ദേശിക്കുന്നില്ല", 24 വർഷം മുമ്പ് പാര്‍ലമെന്‍റിൽ അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ചരിത്രപരമായ പ്രസംഗത്തിലെ വാക്കുകളാണിവ. "ഞങ്ങൾ പതിറ്റാണ്ടുകളായി ആത്മാർഥമായി രാഷ്ട്രീയം നടത്തി പോരുന്നവരാണ്. ഞങ്ങളുടെ എതിരാളികൾ ഇപ്പോഴും കുതന്ത്രങ്ങള്‍ മെനയുകയാണെങ്കില്‍ ഞങ്ങൾക്ക് എന്തുചെയ്യാനാകും?" വാജ്‌പേയി കൂട്ടിച്ചേര്‍ത്തു. മറ്റൊരു പാർട്ടിയായി ബിജെപിയെ സ്ഥാപിക്കാനുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിൽ വാജ്‌പേയിയുടെയും അദ്വാനിയുടെയും കഠിനാധ്വാനത്തിന് സമാനതകളില്ല.
പാർട്ടി നേതൃത്വം അടുത്ത തലമുറക്ക് കൈമാറാൻ തുടങ്ങിയപ്പോൾ വിട്ടുവീഴ്‌ചയില്ലാത്ത രാഷ്ട്രീയ തന്ത്രങ്ങൾ വേദികളിൽ മുൻഗണന നേടാൻ തുടങ്ങി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 12 സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ ഒറ്റ പാർട്ടിയായി ബിജെപി ഉയർന്നു. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി, തൃണമൂൽ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആറ് സംസ്ഥാനങ്ങളിൽ ജയിച്ചുവെങ്കിലും കേന്ദ്രത്തിൽ ശരിയായ പ്രതിപക്ഷ പാർട്ടിയുടെ അഭാവം ജനാധിപത്യത്തിന്‍റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നു. നിലവിലെ രാഷ്ട്രീയ ഭൂരിപക്ഷം സ്വാര്‍ഥ നേട്ടങ്ങള്‍ക്കായി മിഥ്യാധാരണകള്‍ സൃഷ്‌ടിക്കുന്ന സാഹചര്യമാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിയമസഭാംഗങ്ങൾ തന്നെ വോട്ടർമാരായതിനാൽ, ഓരോ പാർട്ടിയും എത്ര സീറ്റുകൾ ജയിക്കാൻ പോകുന്നുവെന്ന് എളുപ്പത്തിൽ പ്രവചിക്കാൻ സാധിക്കും. 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 2020 മെയ് 19 നാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ 24 സീറ്റുകളിൽ 18 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കൊവിഡ് മൂലം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ സീറ്റ്, പിസിസി സീറ്റ്, രാജ്യസഭാ സീറ്റ് എന്നിവ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജ്യോതിരാദിത്യ സിന്ധ്യ ഭാരതീയ ജനതാ പാർട്ടിയിലേക്ക് പോയി.
മധ്യപ്രദേശിൽ ശിവരാജ് സിംഗിന് തന്‍റെ സർക്കാർ രൂപീകരിക്കുന്നതിന് സിന്ധ്യയുടെ മാറുകണ്ടം ചാടല്‍ സഹായിച്ചു. ഗുജറാത്തിൽ നടന്ന 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 77 സീറ്റുകൾ നേടിയെങ്കിലും, ഇടയ്ക്കിടെ പാര്‍ട്ടി സാമാജികര്‍ രാജിവച്ചതിന്‍റെ ഫലമായി ഇന്ന് വെറും 65 സീറ്റ് ബാക്കിയാണ്. ആദ്യ മുൻഗണനാ വോട്ടുകൾ 68 വോട്ടുകളായി കണക്കാക്കിയ ശേഷം രാജ്യസഭയിലേക്ക് ആദ്യ രണ്ട് സീറ്റുകൾ നേടാനുള്ള കോൺഗ്രസിന്‍റെ സാധ്യതകളെ ദുർബലപ്പെടുത്തുന്നതിനാണ് സമീപകാലത്ത് രാജികള്‍ ഉണ്ടായത്. കോൺഗ്രസ് എംഎൽഎമാരെ പ്രലോഭനങ്ങളിൽ നിന്ന് രക്ഷിക്കാൻ പാര്‍ട്ടി അവരെ രാജസ്ഥാനിലെ ഒരു റിസോർട്ടിലേക്ക് മാറ്റി.
പാർട്ടിയുടെ താൽപര്യങ്ങൾ തകർക്കുന്നതിൽ ചില പാർട്ടി അംഗങ്ങൾ തന്നെ ഉൾപ്പെടുന്നു. പാർട്ടിയുടെ ഉത്തരവുകൾ ശ്രദ്ധിക്കാതെ ക്രോസ് വോട്ടിങ് ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. 1988 ൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് ജനതാ പാർട്ടി തങ്ങളുടെ രണ്ട് പാർട്ടി അംഗങ്ങളെ ആകർഷിച്ചുവെന്നും, ക്രോസ് വോട്ട് ചെയ്യാൻ 75,000 രൂപ വാഗ്‌ദാനം ചെയ്‌തുവെന്നും പരാതിപ്പെട്ടു. പിന്നീട് സ്‌പീക്കറിന്‍റെ നിർദേശാനുസരണം ആരോപണത്തിനെതിരെ 1,50,000 രൂപ സർക്കാർ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ ഉത്തരവായി. 1992 ൽ ബിഹാറിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത്, ഉയർന്ന തോതിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. അതിന് മറുപടിയായി അന്നത്തെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് റദ്ദാക്കി പ്രതികരിച്ചു.
ഒരു രാജ്യസഭാ സീറ്റ് 100 കോടി രൂപയോളം ചിലവാക്കുന്നുവെന്ന മന്യ എംപിയുടെ കുറ്റസമ്മതം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ എത്ര മാത്രം അഴിമതിയിലാണെന്ന് വെളിപ്പെടുത്തുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ തുറന്ന വോട്ടിങ് പ്രക്രിയക്ക് തുടക്കമിട്ടത്. ഇത് ക്രോസ് വോട്ടിങ് അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണെന്ന് അവര്‍ അന്ന് വാദിച്ചു. ഇന്ന്, അതേ പാർട്ടി പ്രതിപക്ഷ എംഎൽഎമാരെ അവരുടെ സ്വന്തം പാർട്ടിയെ ചതിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ സമ്പ്രദായം ജനാധിപത്യവിരുദ്ധമാണ്.
അഴിമതി, സ്വജനപക്ഷപാതം, ദീര്‍ഘ വീക്ഷണമില്ലാത്ത തീരുമാനങ്ങൾ എന്നിവയാൽ പൊളിച്ചുമാറ്റപ്പെട്ട കോൺഗ്രസ് പാർട്ടിക്ക് ബദലായി ബിജെപി പാർട്ടി രംഗത്തെത്തി. അധികാരത്തിന്‍റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തെ അനുയോജ്യമായ രാഷ്ട്രീയമായും, അവസരവാദ രാഷ്ട്രീയം പ്രത്യയശാസ്ത്ര രാഷ്ട്രീയമായും മാറ്റുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് പാർട്ടിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ വാജ്‌പേയി പ്രഖ്യാപിച്ചിരിന്നു. ആ ആശയങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള കഴിവ് ഭാരതീയ ജനത പാര്‍ട്ടിക്ക് ഇന്നുമുണ്ട് എന്നതിൽ സംശയമില്ല. അത്തരം ധാർമിക രാഷ്ട്രീയത്തിന് വിരുദ്ധമായി നില്‍ക്കുന്ന ഘടകങ്ങളെ ചെറുക്കുന്നതിലൂടെ ആ ആശയങ്ങൾ പ്രായോഗികമാക്കേണ്ടത് ബിജെപിയാണ്. മഹാത്മാഗാന്ധി പ്രസ്‌താവിച്ച ഏഴ് മഹാപാപങ്ങളിൽ ഒന്നാണ് അനീതിപരമായ രാഷ്ട്രീയം. ലോകത്തിലെ പത്ത് മഹാപാപങ്ങളിൽ തെരഞ്ഞെടുപ്പ് സമ്പ്രദായം കുടുങ്ങിയാൽ, രാഷ്ട്രീയത്തെ ശുദ്ധീകരിക്കാൻ ബിജെപിയെപ്പോലുള്ള ഒരു പ്രത്യയശാസ്ത്ര പാർട്ടി മുന്നോട്ട് വന്ന് മൂല്യങ്ങൾക്കായി പോരാടുമ്പോൾ മാത്രമേ സാധിക്കുകയുള്ളൂവെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ ശേഷൻ വാദിച്ചിരുന്നു.