ന്യൂഡൽഹി: കൊവിഡ് 19 പകർച്ചവ്യാധിക്കിടയിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വാട്‌സ് ആപ്പ്. ഇത് പ്രകാരം ഒരേ സമയം ഒരാൾക്ക് മാത്രമേ ഇനി മുതല്‍സന്ദേശം അയയ്ക്കാൻ കഴിയുകയുള്ളൂ. അഞ്ച് പേർക്ക് വരെ ഒരു സന്ദേശം ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിലവിലെ ഫീച്ചറിലാണ് മാറ്റം വരുത്തിയത്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ജനങ്ങൾ വീടുകളില്‍ തന്നെയാണ്. ഈ സമയത്ത് ഫോർവേഡ് സന്ദേശങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു. ഇതോടൊപ്പം കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തയും പ്രചരിക്കുന്നുണ്ട്. ഇതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത് എന്നാണ് വാട്‌സ് ആപ്പ് നല്‍കുന്ന വിശദീകരണം. ഇത് കൂടാതെ കൈമാറിയ സന്ദേശങ്ങൾ ഓൺലൈനായി പരിശോധിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും വാട്‌സ് ആപ്പ് നല്‍കുന്നുണ്ട്.
വ്യാജ വാർത്ത തടയാൻ സന്ദേശങ്ങൾ പരിമിതപ്പെടുത്തി വാട്‌സ്ആപ്പ് - forwarded messages
ഇത് പ്രകാരം ഒരേ സമയം ഒരാൾക്ക് മാത്രമേ ഇനി മുതല്‍സന്ദേശം അയയ്ക്കാൻ കഴിയുകയുള്ളൂ. അഞ്ച് പേർക്ക് വരെ ഒരു സന്ദേശം ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിലവിലെ ഫീച്ചറിലാണ് മാറ്റം വരുത്തിയത്.