ETV Bharat / bharat

എന്താണ് “ഹെലികോപ്ടര്‍ പണം”? കെസിആര്‍ മുന്നോട്ട് വെക്കുന്നത് എന്ത്?- ആര്‍. ഗാന്ധി വിശദീകരിക്കുന്നു

എന്താണ് ഈ ഹെലികോപ്ടര്‍ പണം? ധാരാളം കറൻസി അച്ചടിച്ചു കൊണ്ട് ഒട്ടേറെ പണം സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കി വിടുവാന്‍ ആര്‍ ബി ഐക്ക് കഴിയുമോ?- റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധിയുമായുള്ള അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

കെസിആര്‍What is Helicopter Money  what KCR proposes & what RBI can do  explains R Gandhi  ഹെലികോപ്ടര്‍ പണം  കെസിആര്‍ മുന്നോട്ട് വെക്കുന്നത് എന്ത്  ആര്‍. ഗാന്ധി  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍
കെസിആര്‍
author img

By

Published : Apr 15, 2020, 10:59 AM IST

Updated : Apr 15, 2020, 11:42 AM IST

കൊവിഡ് പൊട്ടി പുറപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ വന്‍ തിരിച്ചടിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ 'ഹെലികോപ്ടര്‍ പണം'' എന്ന നയം സ്വീകരിക്കുവാന്‍ ആര്‍ ബി ഐ-യോട് ആവശ്യപ്പെട്ട തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഏതാണ്ട് അഞ്ച് ദശാംബ്ദം പഴക്കമുള്ള ഒരു നയ പരിഹാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.

ഹെലികോപ്ടര്‍ പണം എന്ന പരാമര്‍ശം ആദ്യമായി ഉപയോഗിക്കുന്നത് 1968-ല്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ആണ്. കടുത്ത പണ കമ്മിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള അവസാനത്തെ അത്താണി എന്നുള്ള നിലയിലാണ് അദ്ദേഹം ഇത് നിര്‍ദേശിച്ചത്. ഉല്‍പ്പന്ന, സേവന വിലകളിൽ പണ ലഭ്യതയുടെ കുറവ് മൂലം ഉണ്ടാകുന്ന പൊതുവായ വിലക്കുറവാണ് പണ കമ്മി എന്ന പേരില്‍ അറിയപ്പെടുന്നത്. അതിനാല്‍ എന്താണ് ഈ ഹെലികോപ്ടര്‍ പണം? ധാരാളം കറൻസി അച്ചടിച്ചു കൊണ്ട് ഒട്ടേറെ പണം സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കി വിടുവാന്‍ ആര്‍ ബി ഐക്ക് കഴിയുമോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനായി ഇടിവി ഭാരതിന്‍റെ കൃഷ്ണാനന്ദ് ത്രിപാഠി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയുമായി സംസാരിച്ചു.

  • എന്താണ് ഹെലികോപ്ടര്‍ പണം?

സാമൂഹിക ക്ഷേമ നടപടികള്‍ക്ക് വേണ്ടി സമ്പദ് വ്യവസ്ഥാ ഭേദമില്ലാതെയും സര്‍ക്കാര്‍ വന്‍ തോതില്‍ പണം ചെലവഴിക്കുന്നതിനെയാണ് സാധാരണയായി ഹെലികോപ്ടര്‍ പണം എന്ന് വിവരിക്കാറുള്ളത്. വിശാലമായ രീതിയില്‍ നിരവധി മേഖലകളിലായി പണം വിതരണം ചെയ്യപ്പെടുന്നു എന്നതിനാലാണ് അതിനെ ഹെലികോപ്ടര്‍ പണം എന്ന് വിളിക്കുന്നത് എന്ന് ആര്‍ ഗാന്ധി പറഞ്ഞു.

അമേരിക്കയിലെ മുന്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ ബെന്‍ ബര്‍ണാന്‍കെയും ഈ നയത്തിന്‍റെ വക്താവായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. ഈ നയത്തിന് അദ്ദേഹം നല്‍കിയ പിന്തുണ മൂലമാണ് ഹെലികോപ്ടര്‍ ബെന്‍ എന്ന അപര നാമം അദ്ദേഹത്തിനുണ്ടായത്.

“സാധാരണയായി ഈ വാക്ക് ഒരു സെന്‍ട്രല്‍ ബാങ്ക് ഉപയോഗിക്കാറില്ല. സെന്‍ട്രല്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം നിലവിലെ പണ സമ്പ്രദായത്തിലേക്ക് പുതിയ പണം അവതരിപ്പിക്കുന്ന ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ് (ക്യു ഇ) എന്ന് പറയുന്ന രീതിയാണ് സാധാരണയായി പറഞ്ഞു വരാറുള്ളത്. ഇതിനര്‍ത്ഥം സെന്‍ട്രല്‍ ബാങ്ക് ആസ്തികള്‍, ബോണ്ടുകള്‍, സര്‍ക്കാര്‍ ഓഹരികള്‍ എന്നിവ വന്‍ തോതില്‍ വാങ്ങുകയും അതുവഴി സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുക്കി വിടുകയും ചെയ്യുന്നു എന്നാണ്,'' 2014-നും 2017- നും ഇടയില്‍ ആര്‍ബിഐ യുടെ ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ആര്‍ ഗാന്ധി പറഞ്ഞു.

  • ഏത് തരത്തിലുള്ള സാമ്പത്തിക പാക്കേജാണ് കെസിആര്‍ ഉറ്റുനോക്കുന്നത്?

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെടുന്നത് രാജ്യത്തിന്‍റെ ജിഡിപിയുടെ അഞ്ച് ശതമാനം വരുന്ന ഒരു സാമ്പത്തിക ഉത്തേജക പാക്കേജാണ്. 200 ലക്ഷം കോടി രൂപയ്ക്ക് ഒരല്‍പ്പം മുകളില്‍ ആയി കണക്കാക്കാം ജിഡിപി. അഞ്ച് ശതമാനം പാക്കേജ് എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം 10 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജാണ്.

മറ്റ് ചില നേതാക്കന്മാര്‍ ഇതിലും വലിയ പാക്കേജാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ ചോദിക്കുന്ന ജിഡിപി യുടെ 10-12 ശതമാനം മൊത്തം പാക്കേജിന്‍റെ വലിപ്പം 20-24ലക്ഷം കോടി രൂപക്ക് മുകളില്‍ വരും. നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് 1.7 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജാണ്. ഈ പാക്കേജിലും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി കര്‍ഷകര്‍ക്ക് പണം നേരിട്ട് ബാങ്കിലിട്ട് കൊടുക്കുന്ന പോലുള്ള നിലവിലെ പദ്ധതികളെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നിവ പോലുള്ള സംസ്ഥാനങ്ങളും കൂടുതല്‍ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, കൃഷിക്കാര്‍ക്കും തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ വകയിരുത്തലും ഒക്കെയായി.

  • എങ്ങനെയാണ് ആര്‍ബിഐ വ്യവസ്ഥയില്‍ പണം സൃഷ്ടിക്കുന്നത്?

സെന്‍ട്രല്‍ ബാങ്കുകള്‍ വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ഒഴുക്കുമ്പോഴെല്ലാം അവര്‍ പണം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പക്ഷെ അത് നോട്ടുകള്‍ അച്ചടിച്ച് ഉണ്ടാക്കുന്നതിലൊക്കെ അപ്പുറമുള്ള ഒരു പ്രക്രിയയാണ് എന്ന് ആര്‍. ഗാന്ധി വിശദീകരിക്കുന്നു.

“വ്യവസ്ഥയില്‍ ആര്‍ ബി ഐ പണം സൃഷ്ടിക്കുമ്പോഴെല്ലാം ആ പണത്തിന്‍റെ ആറില്‍ ഒരു ഭാഗം മാത്രമേ അച്ചടിച്ചെടുക്കുന്ന കറന്‍സി നോട്ടുകള്‍ ഉണ്ടാകുന്നുള്ളൂ. ആറില്‍ അഞ്ച് ഭാഗത്തോളം അക്കൗണ്ട് പുസ്തകങ്ങളിലെ എന്‍ട്രികളുടെ രൂപത്തിലായിരിക്കും'',അദ്ദേഹം പറഞ്ഞു.

  • അപ്പോള്‍ എങ്ങനെയാണ് നോട്ടുകള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത്?

“ആര്‍ ബി ഐ അല്ലെങ്കില്‍ മറ്റേത് സെന്‍ട്രല്‍ ബാങ്കോ നിറയെ കറന്‍സി അച്ചടിച്ച ശേഷം സംഭരിച്ച് വെക്കും. എപ്പോഴൊക്കെയാണ് സമ്പദ് വ്യവസ്ഥയുടെ ഒരു ഭാഗത്തിന് അല്ലെങ്കില്‍ ഒരു ഗണത്തിന് നോട്ടുകളായി തന്നെ പണം വേണ്ടത് അപ്പോള്‍ ആര്‍ ബി ഐ ഈ പണം നല്‍കുന്നു,'' റിസര്‍വ് ബാങ്കിന്‍റെ കറന്‍സി, ഋണ മാനേജ്‌മെന്‍റ് തലവനായിരുന്ന ആര്‍. ഗാന്ധി പറഞ്ഞു.

  • അച്ചടിക്കേണ്ട കറന്‍സിയുടെ അളവ് ആര്‍ ബി ഐ എങ്ങനെയാണ് നിശ്ചയിക്കുന്നത്?

ലക്ഷ്യമിടുന്ന ജിഡിപി വളര്‍ച്ചയുടെ ഒരു വിലയിരുത്തല്‍ നടത്തിയ ശേഷം ആര്‍ബിഐ പണവും ജിഡിപിയും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് എത്ര പണം അച്ചടിക്കേണ്ടതുണ്ട് എന്ന് തീരുമാനത്തിലെത്തുന്നത് എന്ന് ആര്‍ ബി ഐ യിലെ മറ്റൊരു മുന്‍ ഉദ്യോഗസ്ഥന്‍ ഇടി വി ഭാരതിനോട് പറഞ്ഞു.

  • നിലവില്‍ നമ്മുടെ വ്യവസ്ഥയില്‍ എത്ര കറന്‍സി ഉണ്ട്?

2020-മാര്‍ച്ചില്‍ നമ്മുടെ വ്യവസ്ഥയില്‍ ലഭ്യമായിരുന്ന മൊത്തം കറന്‍സി 24.39 ലക്ഷം കോടി രൂപയാണ്. 2019-20 ധനകാര്യ വര്‍ഷത്തിലെ 204 ലക്ഷം കോടി ജിഡിപിയുടെ12 ശതമാനത്തില്‍ അല്‍പ്പം കൂടുതല്‍.

കേന്ദ്ര ബജറ്റില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 ശതമാനം ജിഡിപി വളര്‍ച്ചയാണ് നിര്‍മ്മല സീതാരാമന്‍ കണക്കാക്കിയിരുന്നത്. അതായത് ഈ ധനകാര്യ വര്‍ഷത്തിന്‍റെ അന്ത്യത്തോടെ ജിഡിപിയുടെ മൊത്തം വലിപ്പം 22.5 ലക്ഷം കോടിയാകും. ആര്‍ബിഐ യിലെ ചില മുന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് പ്രകാരം ഡിജിറ്റല്‍ പെയ്‌മെന്‍റുകളുടെ പ്രവണതയും വളര്‍ച്ചയും, പണത്തിന്‍റെ ഉപയോഗം, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങി നിരവധി മറ്റ് ഘടകങ്ങള്‍ കണക്കിലെടുത്തു കൊണ്ടാണ് ആര്‍ ബി ഐ നോട്ടുകള്‍ അച്ചടിക്കുവാനോ അല്ലെങ്കില്‍ പുതിയ കറന്‍സി വ്യവസ്ഥയിലേക്ക് ഒഴുക്കി വിടാനോ തീരുമാനിക്കുക. പക്ഷെ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ പണവും ജി ഡി പി യും തമ്മിലുള്ള അനുപാതം നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരുന്നു. 2016 നവംബറില്‍ നടപ്പാക്കിയ നോട്ട് പിന്‍ വലിക്കല്‍ നടപടി മൂലം 2017 മാര്‍ച്ചില്‍ അത് 8.69 ശതമാനത്തിലേക്ക് കുത്തനെ താഴ്ന്നു.

എന്നിരുന്നാലും 2018 മാര്‍ച്ച് ആയപ്പോഴേക്കും പണവും ജി ഡി പി യും തമ്മിലുള്ള അനുപാതം 10.7 ശതമാനമായും 2019 മാര്‍ച്ചില്‍ 11.23 ശതമാനമായും ഒടുവില്‍ 2020മാര്‍ച്ചിന്‍റെ അവസാനത്തില്‍ 12.2 ശതമാനമായും ഉയര്‍ന്നു.

  • ആര്‍ബിഐക്ക് സ്വന്തം ഇഷ്ടപ്രകാരം ധാരാളം കറന്‍സി അച്ചടിക്കാനാവുമോ?

ചിലര്‍ക്കൊക്കെ ഒരു ധാരണയുണ്ടാകും കേന്ദ്ര സര്‍ക്കാരിന് അല്ലെങ്കില്‍ ആര്‍ബിഐക്ക് ഇഷ്ടം പോലെ കറന്‍സി അച്ചടിച്ച് വിതരണം ചെയ്യാമെന്ന്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല ഈ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിരവധി ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ വ്യവസ്ഥയില്‍ അമിതമായി പണം സൃഷ്ടിച്ചപ്പോള്‍ ഉയര്‍ന്ന പണപ്പെരുപ്പവും അവരുടെ കറന്‍സികള്‍ക്ക് വൻ മൂല്യ തകർച്ചയും നേരിട്ടു.

സിംബാബ്വെയുടെ ഉദാഹരണം.

സിംബാബ്വെയില്‍ 2007, 2009 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നിറയെ കറന്‍സി അച്ചടിച്ചു. അത് രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയുവാന്‍ ഇടയാക്കുകയും അമിത പണപ്പെരുപ്പത്തിനും ഇടയാക്കി. യഥാര്‍ത്ഥത്തില്‍ വെറും 40 യു എസ് സെന്‍റുകള്‍ക്ക് വിനിമയ മൂല്യമായി നല്‍കുന്നതിനു വേണ്ടി 100 ട്രില്ല്യന്‍ സിംബാബ്വെ ഡോളര്‍ നോട്ടുകള്‍ അച്ചടിക്കേണ്ടി വന്ന അത്രത്തോളം ദുരവസ്ഥയിലേക്ക് സിംബാബ്വെ കറന്‍സിയുടെ മൂല്യച്യുതി എത്തി.

“പ്രത്യേകിച്ച് ഒരു വരുമാനവുമില്ലാത്ത അവസ്ഥയില്‍ സിംബാബ് വെ സര്‍ക്കാര്‍ കെട്ടു കണക്കിനു നോട്ടുകള്‍ അച്ചടിച്ചപ്പോള്‍ സംഭവിച്ചത് അവരുടെ കറന്‍സിയുടെ മൂല്യം മൊത്തത്തില്‍ ഒലിച്ചു പോകലായിരുന്നു''. മുന്‍ ആര്‍ ബി ഐ ഉദ്യോഗസ്ഥന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.“ഇപ്പോഴും യു എസ് ഡോളറും ഇന്ത്യന്‍ രൂപയടക്കമുള്ള അന്യ രാജ്യങ്ങളിലെ കറന്‍സികളും സിംബാബ്വെയില്‍ ഉപയോഗിച്ചു വരുന്നു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെട്ടുറപ്പില്ലാത്ത ധന നയങ്ങള്‍ സ്വീകരിച്ച രാജ്യങ്ങള്‍ വന്‍ പണപ്പെരുപ്പം നേരിട്ടു.

“സിംബാബ്വെയാണ് ഇക്കാര്യത്തിലെ ഏറ്റവും മോശപ്പെട്ട കേസ്. പക്ഷെ ലോകത്ത് വേറെയും ഉണ്ട് ഇത്തരം മോശം ഉദാഹരണങ്ങള്‍''. സിംബാബ് വെയെ കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി ആര്‍ ഗാന്ധി പറഞ്ഞു.

“നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഒട്ടേറെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും കറന്‍സി അച്ചടിച്ചു കൂട്ടിയപ്പോള്‍ 200-300 ശതമാനം വരെയും, ചിലരൊക്കെ500 ശതമാനം വരെയും പണപ്പെരുപ്പം നേരിട്ടു. ഇത്തരത്തില്‍ അമിത പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യ തകര്‍ച്ചയും അവര്‍ ഏറെ നേരിട്ടു'' അദ്ദേഹം പറഞ്ഞു.

  • വളര്‍ച്ചക്കും പണപ്പെരുപ്പത്തിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ ആര്‍ ബി ഐ കൊണ്ടു വരുന്നത് എങ്ങനെയാണ്?

“എപ്പോഴൊക്കെ സെന്‍ട്രല്‍ ബാങ്കുകള്‍ പണത്തിന്റെ വിതരണം വര്‍ദ്ധിപ്പിച്ചുവോ അപ്പോഴൊക്കെ അത് പണപ്പെരുപ്പത്തിലേക്ക് നയിച്ചു. അതുകൊണ്ടാണ് രാഷ്ട്രീയക്കാരും ജനങ്ങളുമൊക്കെ ഇങ്ങനെ നിര്‍ദ്ദേശിക്കുമെങ്കിലും സെന്‍ട്രല്‍ ബാങ്കുകള്‍ എളുപ്പത്തില്‍ പണം സൃഷ്ടിക്കാത്തത്,'' വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും അതേ സമയം പണപ്പെരുപ്പം നിയന്ത്രിക്കുകയും ചെയ്യേണ്ട ആവശ്യങ്ങള്‍ക്കിടയില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് വരുന്ന ഘട്ടത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ കടുത്ത ആശയക്കുഴപ്പത്തിലാവുന്നതിനെ കുറിച്ച് സംസാരിക്കവെ ആര്‍ ഗാന്ധി പറഞ്ഞു.

അമിതമായി പണം സൃഷ്ടിക്കുക എന്നതിന്റെ ലളിതമായ അര്‍ത്ഥം കൂടുതല്‍ പണം കുറഞ്ഞ ഉല്‍പ്പന്നങ്ങളെ പിന്‍തുടരുമെന്നും അതു വഴി അതേ ഉല്‍പ്പന്നങ്ങളുടെ വിലകള്‍ വര്‍ദ്ധിപ്പിക്കും എന്നാണ്.

“എത്രത്തോളം അത് പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നും, അത് കൈകാര്യം ചെയ്യുവാന്‍ പറ്റുമോ ഇല്ലയോ എന്നുമാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. അത് കൈകാര്യം ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ റിസര്‍വ് ബാങ്ക് പണം സൃഷ്ടിക്കല്‍ ഏറ്റെടുക്കും. എന്നാല്‍ അത് വന്‍ തോതിലുള്ള പണപ്പെരുപ്പത്തിലേക്ക് നയിക്കുമെന്നാണ് കണക്കാക്കപ്പെടുന്നതെങ്കില്‍ ആര്‍ ബി ഐ അതിനു തുനിയുകയില്ല,'' ആര്‍ ഗാന്ധി വിശദീകരിച്ചു.

  • ആധുനിക സമ്പദ് വ്യവസ്ഥകള്‍ ധന നയങ്ങളെ ഉദ്യോഗസ്ഥ സ്വാധീനങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തും?

രാജ്യത്തിന്‍റെ കറന്‍സി, പണപ്പെരുപ്പം, തൊഴില്‍, വളര്‍ച്ച എന്നിവയുടെ സുസ്ഥിരതക്ക് വളരെ നിര്‍ണ്ണായകമാണ് സുതാര്യമായ ധന നയം. അതുകൊണ്ടാണ് മിക്കവാറും എല്ലാ വികസിത സമ്പദ് വ്യവസ്ഥകളും സെന്‍ട്രല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ ഇടപെടലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നത്. എന്നിരുന്നാലും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി ചില സര്‍ക്കാരുകള്‍ തങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളെ പാട്ടിലാക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ വഴിക്ക് നയിക്കുകയോ ചെയ്തുകൊണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കുറപ്പിക്കുവാനും അല്ലെങ്കില്‍ വ്യവസ്ഥയിലെ നീക്കിയിരുപ്പ് പണത്തിന്റെ അളവ് വെട്ടി കുറച്ച് പണത്തിന്‍റെ വിതരണം വര്‍ദ്ധിപ്പിക്കുവാനും ശ്രമിക്കും.

ഇന്ത്യയില്‍ ഈ നിരക്കുകള്‍ വെട്ടി കുറക്കുന്നതിനെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളില്‍ പലപ്പോഴും ആര്‍ബിഐ ഗവര്‍ണര്‍മാരും ധന മന്ത്രാലയവും തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാറുണ്ട്. വളര്‍ച്ചക്ക് കരുത്തേകുവാനായി ആര്‍ ബി ഐ നിരക്കുകള്‍ വെട്ടി കുറക്കുമെന്ന് പ്രതീക്ഷിക്കുന്ന സര്‍ക്കാരിന്‍റെ ചിന്തകളുമായി തങ്ങളുടെ നയങ്ങള്‍ ഒത്തു പോകാത്തതു കൊണ്ടാണ് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍മാരായ രഘുറാം രാജനും ഊര്‍ജ്ജിത് പട്ടേലും തങ്ങളുടെ സ്ഥാനമൊഴിഞ്ഞ് പോയത് എന്ന് ചിലര്‍ വിശ്വസിക്കുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പ് പലിശ നിരക്കുകള്‍ പൂജ്യത്തിലേക്കോ അല്ലെങ്കില്‍ അതിനു താഴേക്കോ വെട്ടി കുറക്കണമെന്ന് യു എസ് ഫെഡറല്‍ ബാങ്കിനോട് പരസ്യമായി ആവശ്യപ്പെടുകയുണ്ടായി. രാജ്യത്തിന്‍റെ ഋണ ബാധ്യതയെ വീണ്ടും പണം നല്‍കി ഉത്തേജിപ്പിക്കുന്നതിനായി സാമ്പത്തിക പ്രക്രിയകള്‍ക്ക് ഉണര്‍വ് നല്‍കാനായിരുന്നു ഈ ആവശ്യം.

  • ആര്‍ ബി ഐ സൃഷ്ടിക്കുന്ന പണത്തിന് ആസ്തികളുടെ പിന്തുണയുണ്ടോ?

അധിക കറന്‍സി നോട്ടുകള്‍ പുറത്തിറക്കണമെന്നുണ്ട് ആര്‍ ബി ഐ ക്ക് എങ്കില്‍ അതിന് തത്തുല്യമായി ഇന്ത്യാ സര്‍ക്കാരിന്‍റെ ഓഹരികളും അല്ലെങ്കില്‍ അത്രതന്നെ തുകക്കുള്ള വിദേശ ഓഹരികളും ആവശ്യമാണ് എന്നാണ് ഇ ടി വി ഭാരതിന്റെ ഒരു ചോദ്യത്തിനുത്തരമായി ആര്‍ ഗാന്ധി വ്യക്തമാക്കിയത്.

'റിസര്‍വ് ബാങ്ക് പണം സൃഷ്ടിക്കുമ്പോള്‍ അതിനു തതുല്യമായി എപ്പോഴും ആസ്തികളുമുണ്ടാകണം. സാധാരണയായി ഈ ആസ്തികള്‍ ഇന്ത്യാ സര്‍ക്കാര്‍ ഓഹരികളാണെന്ന് മാത്രമല്ല അത് അവര്‍ വിപണികളില്‍ നിന്ന് വാങ്ങുന്നതുമായിരിക്കും,''ആര്‍ ബി ഐ യുടെ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.

കറന്‍സി അച്ചടിക്കുന്ന സംവിധാനത്തെ കുറിച്ച് വിശദീകരിക്കവെ ഒരു മുന്‍ ബാങ്കര്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാര്‍ വിപണിയിലേക്ക് ഓഹരികള്‍ നല്‍കുകയും അത് ബാങ്കുകള്‍ പിന്നീട് വാങ്ങുകയും ചെയ്യുന്നു എന്നാണ്. എല്‍ ഐ സി യും അതുപോലുള്ള മറ്റ് സ്ഥാപനങ്ങളുടേയും ഓഹരികള്‍ ആര്‍ ബി ഐ കൂടുതല്‍ പലിശ നിരക്ക് കൊടുത്ത് വാങ്ങും ആ പണത്തിന് തതുല്യമായ കറന്‍സി അച്ചടിക്കുന്നതിനു മുന്‍പായി. വിദേശ രാജ്യങ്ങളില്‍ ഇങ്ങനെ അധിക പണം അച്ചടിച്ച് വ്യവസ്ഥയിലേക്ക് വിടുന്നത് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്?

2007-08-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അമേരിക്കയിലേയും യൂറോപ്പിലേയും സെന്‍ട്രല്‍ ബാങ്കുകള്‍ തങ്ങളുടെ രാജ്യങ്ങളില്‍ വന്‍ തോതില്‍ ആസ്തികള്‍ വാങ്ങികൂട്ടി. സാമ്പത്തിക പ്രക്രിയകളെ പിന്തുണക്കുന്നതിനായി വിപണിയിലേക്ക് കൂടുതല്‍ പണം ഒഴുക്കി വിടുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം.

  • അമേരിക്കയിലെ പണം ഒഴുക്ക്

2008-ലെ ആഗോള പ്രതിസന്ധിക്ക് ശേഷം യു എസ് ഫെഡറല്‍ ബാങ്ക് രണ്ട് ട്രില്ല്യന്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള ഓഹരികള്‍ വാങ്ങികൂട്ടി. 2014 ഒക്‌ടോബറിലെ അതിന്‍റെ ബാലന്‍സ് ഷീറ്റിലെ മൊത്ത മൂല്യം 4.4 ട്രില്ല്യനിലേക്ക് ഉയര്‍ത്തി അത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജക പദ്ധതിയായിരുന്നു അത്.

പക്ഷെ അതിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് വിദഗ്ധര്‍ക്ക് രണ്ട് അഭിപ്രായമാണ്. ഇങ്ങനെ ആസ്തികള്‍ വാങ്ങി കൂട്ടി പണമൊഴുക്കിയത് സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു എന്നാണ് ഐ എം എഫും മറ്റ് ചില സാമ്പത്തിക ശാസ്ത്രഞ്ജരും വാദിച്ചതെങ്കില്‍ ഇത് സമ്പദ് വ്യവസ്ഥക്ക് മേല്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല എന്നാണ് 2012-ല്‍ മുന്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞത്.

  • പണമൊഴുക്കലിന്‍റെ കാര്യത്തില്‍ ജപ്പാന്‍റെ അനുഭവങ്ങള്‍

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി അമിതമായ പണപ്പെരുപ്പത്തിന്‍റെ പിടിയിലാണ് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാന്‍. എന്നാല്‍ പൂജ്യം പലിശ നിരക്ക് നയം ഉണ്ടായിട്ടു പോലും രാജ്യത്തെ ഈ കുരുക്കില്‍ നിന്നും പുറത്തു കടക്കുവാന്‍ സഹായകരമായില്ല ബാങ്ക് ഓഫ് ജപ്പാന്‍റെ നയങ്ങള്‍.

'ജനങ്ങള്‍ ഒരുപാട് പണം സമ്പാദിച്ചു കൂട്ടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജപ്പാന്റെ സമ്പദ് വ്യവസ്ഥ. അത് അമിത പണപ്പെരുപ്പത്തിലേക്ക് നയിക്കും,'' ആര്‍ ഗാന്ധി പറഞ്ഞു. 'ഈ കാര്യങ്ങള്‍ ആനുപാതികമാണ്. അവ സമതുലിതമാകേണ്ടതുണ്ട്. അമിതമായ സമ്പാദ്യമോ അല്ലെങ്കില്‍ ചെലവോ രണ്ടും മോശപ്പെട്ട കാര്യമാണ്.'' അദ്ദേഹം നിരീക്ഷിച്ചു.

Last Updated : Apr 15, 2020, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.