കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെ തടഞ്ഞുവെച്ചതായി ആരോപണം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദേശപ്രകാരമാണ് തന്നെ തടഞ്ഞുവച്ചതെന്ന് കൈലാഷ് വിജയ് വർഗി
യ
ആരോപിച്ചു.
പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് തൃണമൂൽ- ബിജെപി പോര് മുറുകുന്നതിനിടെയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയെ റോഡിൽ തടഞ്ഞത്. സംഭവത്തിൽ പശ്ചിമ ബംഗാൾ ഡിജിപി അപലപിച്ചു.
പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാളിൽ നടപ്പാക്കില്ലെന്ന മമതാ ബാനർജിയുടെ പ്രസ്താവനക്കെതിരെ കൈലാഷ് വിജയ് വർഗിയ രംഗത്തെത്തിയിരുന്നു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് മമത പ്രതിഷേധം ആളിക്കത്തിക്കുകയാണെന്ന് കൈലാഷ് വിജയ് വർഗിയ ആരോപിച്ചിരുന്നു.