കൊൽക്കത്ത: പശ്ചിമബംഗാളിൽ ആദ്യമായി അതിതീവ്ര കൊവിഡ് ബാധ കണ്ടെത്തി. ബ്രിട്ടനിൽ നിന്നും കൊൽക്കത്തയിൽ എത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം മുമ്പ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിതീവ്ര കൊവിഡ് ബാധയാണോയെന്ന് കണ്ടെത്താനായി സാമ്പിൾ പരിശോധനക്കയച്ചിരുന്നു. തുടർന്ന് അതിതീവ്ര കൊവിഡ് ബാധയാണെന്ന് സ്ഥിരീകരിച്ചു. ഇയാളിപ്പോൾ നിരീക്ഷണത്തിലാണ്.
സംസ്ഥാന ആരോഗ്യ സെക്രട്ടറി സ്ഥിതിഗതികൾ സൂഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യോഗം ചേരും. രാജ്യത്ത് 20 പേർക്കാണ് ഇതുവരെ അതിതീവ്ര കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയുൾപ്പെടെ 40ലധികം രാജ്യങ്ങൾ യുകെയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ അടിയന്തരമായി നിർത്തലാക്കി.