ETV Bharat / bharat

പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തിനിടെ 15 കൊവിഡ് മരണം - കൊവിഡ് 19

സംസ്ഥാനത്ത് 886 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 199 പേർക്ക് രോഗം ഭേദമാവുകയും 48 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

COVID-19 deaths  COVID-19  West Bengal COVID-19  പശ്ചിമ ബംഗാൾ  കൊവിഡ് മരണം  കൊവിഡ് 19  പശ്ചിമ ബംഗാൾ കൊവിഡ് 19
പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തിനിടെ 15 കൊവിഡ് മരണം
author img

By

Published : May 3, 2020, 10:00 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 15 കൊവിഡ് മരണങ്ങളും 127 പുതിയ കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് 886 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 199 പേർക്ക് രോഗം ഭേദമാവുകയും 48 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. നിലവില്‍ 624 പേരാണ് പശ്ചിമ ബംഗാളില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്താകെ 20,976 പേരുടെ സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. കൊറോണ വൈറസ് അണുബാധയെ തുടര്‍ന്നാണോ അതോ മുമ്പുണ്ടായിരുന്ന രോഗം മൂലമാണോ ഒരോ കൊവിഡ് 19 രോഗിയും മരിച്ചതെന്ന് കണ്ടെത്താൻ ഡോക്‌ടർമാരുടെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. കഴിഞ്ഞയാഴ്‌ച 105 കേസുകൾ സംഘം പരിശോധിച്ചെന്ന് ചീഫ് സെക്രട്ടറി രാജിവ സിൻഹ പറഞ്ഞു.

നില്‍ രതൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഗൈനക്കോളജി വാര്‍ഡില്‍ കഴിഞ്ഞയാഴ്‌ച ചികിത്സക്ക് പ്രവേശിപ്പിച്ച എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡ് അടച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ ആറ് പേർ 18നും 32നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ്. ഇവരെയെല്ലാം കൊവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.