ETV Bharat / bharat

പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യമന്ത്രാലയം പറയുന്നു.

COVID-19  transmission  containment  കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്  പശ്ചിമ ബംഗാള്‍  കൊവിഡ് 19  West Bengal govt comes out with containment strategies for COVID-19  COVID-19 West Bengal
പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്
author img

By

Published : Apr 15, 2020, 8:10 AM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് വ്യാപനം നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗം പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യമന്ത്രാലയം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

വൈറസ് ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആളുകളെ കണ്ടെത്തണമെന്നും ഹോം ക്വാറന്‍റയിനിലാക്കി ആളുകളെ നിരീക്ഷണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. നഗരപ്രദേശങ്ങളില്‍ ഡെങ്കു സര്‍വെയലന്‍സ് ടീമിനെ നിയോഗിക്കും. ആളുകളിലുണ്ടാകുന്ന പനി,തൊണ്ട വേദന,ചുമ,മൂക്കൊലിപ്പ്,ശ്വാസം മുട്ടല്‍ എന്നിവ സംഘം നിരീക്ഷണ വിധേയമാക്കും. മുന്‍സിപ്പല്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും സംഘത്തെ സഹായിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വീടുകളും ആശുപത്രികളും ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശുചിയാക്കും. 147 കൊവിഡ് കേസുകളാണ് ഇതുവരെ പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.