ബംഗാൾ: ബംഗാളിൽ ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസം പിന്നിടുമ്പോൾ പിന്തുണച്ച് രാജ്യവ്യാപകമായി ഡോക്ടർമാർ തിങ്കളാഴ്‌ച പണിമുടക്കും. സമരത്തെ അനുകൂലിച്ച് ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളും പ്രതിഷേധവുമായി ഡോക്‌ടര്‍മാര്‍ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഇന്ന് ഡൽഹി എയിംസിലും ഡോക്‌ടര്‍മാര്‍ പണിമുടക്കി. ബംഗാളിൽ ആരോഗ്യമേഖലയുടെ പ്രവർത്തനം നിശ്ചലമായി. പലയിടത്തും സംഘര്‍ഷം. മമതാ സർക്കാർ ഇന്നലെ ഡോക്‌ടര്‍മാരുമായി നടത്തിയ സമരം പരാജയപ്പെട്ടിരുന്നു. സമരം ഗൂഢാലോചനയെന്നാണ് സർക്കാർ ഭാഷ്യം. അതേസമയം മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തിരവൻ സമരത്തിൽ പങ്കാളിയായത് ശ്രദ്ധേയമായി. കൊൽക്കത്ത കെപിസി മെഡിക്കൽ കോളജില്‍ സമരത്തിന് നേതൃത്വം നൽകുന്നത് മമതയുടെ അനന്തിരവൻ അബേഷ് ബാനർജിയാണ്.
എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്‌ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്‌ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്‌ടര്‍മാരുടെ അശ്രദ്ധ മൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചായിരുന്നു മരിച്ചയാളുടെ ബന്ധുക്കള്‍ ഡോക്‌ടറെ മര്‍ദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എൻആർഎസ് മെഡിക്കൽ കോളജ് സൂപ്രണ്ടും പ്രിൻസിപ്പലും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.