കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമേന്‍ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. പ്രായാധിക്യത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഏതാനും ദിവസം മുന്‍പ് വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സോമേന്‍ മിത്ര വ്യാഴാഴ്‌ച പുലര്‍ച്ചെ 1.30യോടെയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭ എംപിയുമായിരുന്ന സോമന്‍ മിത്രയ്‌ക്ക് ഭാര്യയും ഒരു മകനുമുണ്ട്. അദ്ദേഹം 1972 മുതല്‍ 2006 വരെ ചൗരീങ്കി ജില്ലയിലെ സിയാല്‍ദയില്‍ നിന്നുള്ള എംഎല്‍എയായിരുന്നു.
പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമേന്‍ മിത്ര അന്തരിച്ചു - പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍
പശ്ചിമബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്.