ETV Bharat / bharat

പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ആക്രമണം - കഞ്ചാവ് കണ്ടെത്തി

പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബി‌എസ്‌എഫ് ബൻസ്‌ഘട്ട പോസ്റ്റിന് സമീപമാണ് സംഭവം. മൂന്ന് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു

West Bengal  BSF personnel injured  Bangladeshi smugglers  North 24 Parganas  കൊൽക്കത്ത  ബംഗ്ലാദേശ്  ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ  പശ്ചിമ ബംഗാൾ  കഞ്ചാവ് കണ്ടെത്തി  ബൻസ്‌ഘട്ട പോസ്റ്റ്
പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അക്രമികളുടെ ആക്രമണം
author img

By

Published : Jul 5, 2020, 6:37 AM IST

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നുള്ള അക്രമികളുടെ ആക്രമണത്തിൽ മൂന്ന് ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്‌ട്ര അതിർത്തിയായ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബി‌എസ്‌എഫ് ബൻസ്‌ഘട്ട പോസ്റ്റിന് സമീപമാണ് സംഭവം. കള്ളക്കടത്തുകാരായ അക്രമികളും ബിഎസ്എഫുമായാണ് സംഘട്ടനം ഉണ്ടായത്. അക്രമികൾ ബിഎസ്എഫ് ക്യാമ്പ് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സ്വയം പ്രതിരോധത്തിനായി സൈനികർ ആക്ഷൻ തോക്കിൽ നിന്ന് അഞ്ച് റൗണ്ട് വെടിയുതിർത്തതിനെ തുടർന്ന് അക്രമികൾ ബംഗ്ലാദേശിലേക്ക് തിരികെ പോയതായാണ് റിപ്പോർട്ട്. സ്ഥലത്ത് നിന്ന് കഞ്ചാവ് കണ്ടെത്തിയെന്നും രണ്ടോ മൂന്നോ അക്രമികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.