ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പിഴതുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി മാക്‌സ് നിര്‍ബന്ധമാക്കിയതായി പ്രധാന മന്ത്രി പ്രഖ്യാപിച്ചിരുന്നു.
അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും വിടീന് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ സുധീര്‍ പട്ടേല്‍ പറഞ്ഞു. പരിശോധകള്‍ക്കായി വഡോദര മുന്‍സിപ്പല്‍ കമ്മിഷന്‍ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. 12 വാര്‍ഡുകളിലും മൂന്ന് സംഘങ്ങളാണ് പരിശോധന നടത്തുക. ഒഡീഷ, അഹമ്മദാബാദ്, ഗുരുഗ്രാം, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മുംബൈ, പൂനെ, ഡല്‍ഹി, ചണ്ഡിഗഡ്, എന്നിവിടങ്ങളിലും മാസ്‌ക് ധാരണം നിര്‍ബന്ധമാക്കിയിരുന്നു. ഗുജറാത്തില്‍ ഇതുവരെ 650 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 28 പേര്‍ മരിക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 59 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 11,000 കടന്നു.