ന്യൂഡല്‍ഹി: 75 സുപ്രധാന വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സങ്കല്പ പത്ര എന്ന് പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പ്രകാശനം ചെയ്തത്.
ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും , ചെറുകിട കച്ചവടക്കാർക്കും , കർഷകർക്കും ഷേമ പദ്ധതി നൽകും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ഏകീകൃത സിവിൽ കോഡ് , സൗഹൃദാന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമാണം തുടങ്ങിയവയും പത്രികയിലുണ്ട്. ആചാര സംരക്ഷണം ഉറപ്പാക്കും എന്നും പത്രികയിൽ പരാമർശിക്കുന്നു.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ :
- ഏക സിവിൽ കോഡ് നടപ്പാക്കും ,
- പൗരത്വ ബില്‍ ഭേദഗതി ചെയ്യും
- കർഷകർക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതി .
- സൗഹാർദ്ദ അന്തരീക്ഷത്തിൽ രാമക്ഷേത്രം നിർമിക്കും.
- ഭീകര വാദത്തിനെതിരെ ശക്തമായ നടപെടിയെടുക്കും .
- പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത നേടും
- കർഷകർക്ക് ഒരു ലക്ഷം രൂപയ്ക്ക് അഞ്ച് വർഷം വരെ പലിശ രഹിത വായ്പ
- ജൈവ കൃഷി പ്രോത്സാഹിപ്പിക്കും.
- കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
- കയറ്റുമതി വരുമാനം ഇരട്ടിയായി വർധിപ്പിക്കും.
- അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍.
- ചെറുകിട കച്ചവടക്കാർക്കും , കർഷകർക്കും ക്ഷേമ പദ്ധതി.
- ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കും.
- സര്‍ക്കാരിന്‍റെ എല്ലാ തലങ്ങളിലും സ്ത്രീ ശാക്തീകരണം.
- പാര്‍ലമെന്‍റ്, സംസ്ഥാന നിയമസഭകള്‍ എന്നിവിടങ്ങളില്‍ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനു ഭരണ ഘടന ഭേദഗതി ചെയ്യും
എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.