ന്യൂഡല്‍ഹി: സഖ്യകക്ഷികൾക്ക് നൽകിയ വാഗ്‌ദാനം പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് അശോക് ചവാൻ. അതാണ് മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഞങ്ങൾ കാത്തിരിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ചവാൻ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതുമുതൽ ബിജെപിയും ശിവസേനയും തമ്മിലുള്ള രാഷ്ട്രീയ സമ്മർദം മുറുകിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘം ഇന്ന് കെ.സി.വേണുഗോപാലിനെ സന്ദർശിച്ചിരുന്നു.
വാഗ്‌ദാനം പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു: അശോക് ചവാൻ
ഞങ്ങൾ കാത്തിരിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ

Conclusion: