വാരണാസി: പൗരത്വ നിയമത്തിലും ആര്‍ട്ടിക്കിള്‍ 370ലും എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സ്ഥാപക നേതാക്കളില്‍ ഒരാളും ബിജെപിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയുടെ അനാച്ഛാദനം വാരണാസിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി സര്‍ക്കാര്‍ സൗജന്യ ഗ്യാസ് കണക്ഷനുകള്‍ ടോയ്‌ലറ്റുകള്‍ എന്നിവ നല്‍കി ദരിദ്രര്‍ക്ക് സഹായമാവുകയാണ് ചെയ്യുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ആത്മാവ് പാവപ്പെട്ടവർക്കായി തുടർന്നും പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 25,000 കോടി രൂപയുടെ പദ്ധതികൾ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. 12,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ക്ക് ഇന്ന് തുടക്കം കുറിച്ചു. ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ, ജല പദ്ധതികൾ എന്നിവ ഈ പദ്ധിയിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതിയെ കൂടാതെ ലക്ഷ്യം നേടുന്നതിൽ ഹെറിറ്റേജ് ടൂറിസത്തിന് ശക്തമായ പങ്കുണ്ട്. കൂടാതെ വാരണാസിക്കൊപ്പം മറ്റ് പുണ്യ സ്ഥലങ്ങളും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നു. കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന് ഉടൻ ആകർഷകമായ രൂപം ലഭിക്കും. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചതിനാൽ അതും യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.