കൊൽക്കത്ത: ജനങ്ങള്‍ക്ക് സാധാരണ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. ജോലി ചെയ്യുന്ന മെഡിക്കല്‍ സ്റ്റാഫുകളുടെ സുരക്ഷ, സംരക്ഷണം, സുഖം എന്നിവ ഉറപ്പാക്കണം.
ചില ആശുപത്രികൾ രോഗികളെ പരിശോധിക്കുന്നതിന് മുമ്പ് കൊവിഡ് രഹിത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യം ഉടൻ പരിഹരിക്കേണ്ടതുണ്ട്. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡയാലിസിസ്, കീമോതെറാപ്പി, പ്രസവ ചികിത്സ, രോഗപ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗികൾക്ക് സ്വകാര്യ ആശുപത്രികളും ആരോഗ്യസംരക്ഷണ സൗകര്യങ്ങളും കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.