ഛണ്ഡീഗഡ്: പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടത്തിൽ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലക്ക് നിവേദനം കൊടുക്കുന്നതിനായി പ്രവേശിക്കുന്നത് പൊലീസ് തടയാൻ ശ്രമിച്ചതിനെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും ശാരീരിക പരിശീലന ഇൻസ്ട്രക്‌ടർമാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.
ശാരീരിക പരിശീലന ഇൻസ്ട്രക്‌ടർമാർ പൊലീസിനും ചൗതാലയ്‌ക്കുമെതിരെ മുദ്രാവാക്യം മുഴക്കി. മുത്തച്ഛനും മുൻ ഉപപ്രധാനമന്ത്രിയുമായ ചൗധരി ദേവി ലാൽ ചൗതാലയുടെ 107-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചൗതാല ജില്ല സന്ദർശിച്ചപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
തങ്ങളുടെ ജോലി പുനസ്ഥാപിക്കുന്നതിനായി സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ പൊലീസ് ലാത്തിവീശിയെന്നും ഭരണകൂടം തങ്ങളെ സഹായിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും പ്രതിഷേധക്കാരിൽ ഒരാളായ സുനിൽ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിൽ തനിക്ക് പരിക്കേറ്റെന്നും 'ബേട്ടി ബച്ചാവോ, ബേട്ടി പദാവോ' എന്ന മുദ്രാവാക്യം ഉയർത്തിയ സർക്കാരിന്‍റെ പൊലീസാണ് തങ്ങളെ തല്ലിയതെന്നും ശാരീരിക പരിശീലന ഇൻസ്ട്രക്‌ടർമാരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ വിലകൽപ്പിക്കുന്നില്ലെന്നും സുപ്രീംകോടതിയുടെ ഉത്തരവിന് സർക്കാർ ഒഴികഴിവ് നൽകുകയാണെന്നും തങ്ങൾ പ്രതിഷേധം തുടരുമെന്നും മറ്റൊരു പ്രതിഷേധക്കാരിയായ സുനിത പറഞ്ഞു.
ഹരിയാനയിലെ പിൻവലിക്കപ്പെട്ട 1,983 ശാരീരിക പരിശീലന ഇൻസ്ട്രക്‌ടർമാരുടെ നിയമനം ഈ വർഷം ഏപ്രിലിൽ സുപ്രീംകോടതി നീക്കിവച്ചിരുന്നു. 2010 ൽ ഭൂപീന്ദർ സിംഗ് ഹൂഡയുടെ ഭരണകാലത്തായിരുന്നു ഇവരെ തെരഞ്ഞെടുത്തത്.