ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മിഷേലിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് ഡല്‍ഹി കോടതിയുടെ അനുമതി. നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ തിഹാര്‍ ജയിലില്‍ ചോദ്യം ചെയ്യാനാണ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ അനുമതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ നിയമ സഹായത്തിനായി മിഷേലിന്‍റെ രണ്ട് കൗണ്‍സിലുകളെ അരമണിക്കൂറോളം ഹാജരാക്കാനും കോടതി അനുവദിച്ചു.
വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്, മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടിയാണ് മിഷേൽ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.