ന്യൂഡൽഹി: പാർലമെൻ്റ് വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കൊവിഡ് പരിശോധന നടത്തിയതായി അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.
സമ്മേളനത്തിൽ പങ്കെടുക്കുന്ന സഭാംഗങ്ങൾ നിർബന്ധമായും 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി.
ഒക്ടോബർ ഒന്ന് വരെയാണ് സമ്മേളനം നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭാ നടപടികൾ നടക്കുന്നത്. രാജ്യസഭ, ലോക്സഭ ഹാളുകൾക്ക് പുറമേ ഗാലറികളും ചേംബറുകളും അംഗങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തും. സഭ നടപടികൾ കാണുന്നതിന് ചേംബറുകളിൽ നാല് വലിയ സ്ക്രീനുകളും ഗാലറികളിൽ അഞ്ച് ചെറിയ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യസഭ ടിവിയിലൂടെ തൽസമയ സംപ്രേഷണവും ഉണ്ടാകും.
പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വെങ്കയ്യ നായിഡു കൊവിഡ് പരിശോധന നടത്തി - Parliament monsoon session
സഭാംഗങ്ങൾ 72 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തണമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.