ETV Bharat / bharat

കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു - അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എ

കൂറുമാറ്റത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്

Voting Begins In 15 Assembly Constituencies In Karnataka Bypolls  Karnataka Bypolls  കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ്  ബി.ജെ.പിക്ക് നിര്‍ണ്ണായകം  അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എ  ജെഡിഎസ് - കോൺഗ്രസ് സഖ്യം
കര്‍ണ്ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു: ബി.ജെ.പിക്ക് നിര്‍ണ്ണായകം
author img

By

Published : Dec 5, 2019, 8:29 AM IST

ബെംഗളൂരു: കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ്. 37078 ലക്ഷം പേര്‍ വോട്ടര്‍മാരാണുള്ളത്. കൂറുമാറ്റത്തില്‍ അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
സഖ്യസർക്കാർ താഴെപ്പോയ ശേഷം കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യം തകർന്നിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും വെവ്വേറെയാണ് മത്സരിക്കുന്നത്. ഭൂരിപക്ഷം കിട്ടില്ലെന്ന്‌ ഉറപ്പായതോടെ കൂടുതൽ എം.എൽ.എമാരെ രാജിവെപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോൺഗ്രസ്‌ ആരോപിക്കുന്നു. എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പയുടെ വാദം. അത്താനി, ചിക്ബല്ലാപൂർ, ഗോകക്, ഹിരെകേരൂർ, ഹോസകോട്ടെ, ഹുനസുരു, കാഗ്‍വാഡ്, കെ ആർ പുര, കൃഷ്ണരാഹപേട്ടെ, മഹാലക്ഷ്മി ലേ ഔട്ട്, റാണിബെന്നൂർ, ശിവാജിനഗർ, വിജയനഗര, യെല്ലാപൂർ, യശ്വന്ത്പൂർ മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

അയോഗ്യരാക്കപ്പെട്ട 17 പേരിൽ 13 പേർക്കും ബിജെപി അതേ മണ്ഡലങ്ങളിൽ സീറ്റ് നൽകിയിട്ടുണ്ട്. വർഷങ്ങളായി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പം നിന്നവരാണ് ഇതിൽ പലരും.
നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണ മാത്രമാണ് ബി.ജെ.പി സര്‍ക്കാറിനുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഒറ്റസീറ്റിന്‍റെ ഭൂരിപക്ഷമാണ് നിലവില്‍ യെദ്യൂരപ്പ സർക്കാരിനുള്ളത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിൽ നിന്നും ജെഡിഎസ്സിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് മറുകണ്ടം ചാടി. ഇതോടെ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് - ജെഡിഎസ് സർക്കാർ തകർന്നു.
ഇതോടെ സ്പീക്കർ കെ.ആർ രമേശ് കുമാർ മറുകണ്ടം ചാടിയ എം.എൽ.എമാരെ അയോഗ്യരാക്കി. 17 എംഎൽഎമാരെയാണ് അയോഗ്യരാക്കിയതെങ്കിലും ഇന്ന് 15 മണ്ഡലങ്ങളിലേക്ക് മാത്രമേ ഉപതെരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. മസ്‍കി, ആർ.ആർ നഗർ എന്നീ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ ഹർജി കർണാടക ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് ഇവിടത്തെ തെരഞ്ഞെടുപ്പുകൾ ഇപ്പോൾ പ്രഖ്യാപിക്കാതെ നീട്ടി വച്ചത്.
ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം, നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആയി. കോൺഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബി.എസ്‍പി എം.എൽ.എയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബി.ജെ.പിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.

Intro:Body:

https://www.ndtv.com/karnataka-news/karnataka-bypolls-to-decide-yediyurappa-governments-fate-today-2143539?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.